SignIn
Kerala Kaumudi Online
Wednesday, 22 July 2026 9.40 PM IST

കാശ്മീരിൽ ഭീകരാക്രമണം; പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു, ഉത്തരവാദിത്തം ഏറ്റെടുത്ത് ദ റെസിസ്റ്റൻസ് ഫ്രണ്ട്

READ ENGLISH VERSION

kashmir-terror-attack
സുരക്ഷാ സേന കാശ്മീരിൽ

ശ്രീനഗർ: ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ പൊലീസ് സംഘത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. അനന്ത്നാഗിലെ ലാൽ ചൗക്കിൽ ഉച്ചയ്ക്ക് 12.30ഓടെ പൊലീസിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഹെഡ് കോൺസ്റ്റബിളായ ആഷിഖ് ഹുസൈൻ ഖുറേഷി (35) ആണ് കൊല്ലപ്പെട്ടത്. അമർനാഥ് യാത്രയ്ക്കുള്ള സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥ സംഘത്തിന് നേരെയായിരുന്നു ആക്രമണം.

വെടിയേറ്റ ആഷിഖ് ഹുസൈനെ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഷ്‌കർ ഇ-തൊയ്ബയുടെ നിഴൽ സംഘടനയായ 'ദ റെസിസ്റ്റൻസ് ഫ്രണ്ട്' ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഭീകരനെ കണ്ടെത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അമർനാഥ് യാത്ര തുടരുന്നതിനിടെ അനന്ത്നാഗ് നഗരത്തിൽ സുരക്ഷാ സേനയെ വിപുലമായി വിന്യസിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ മോശം കാലാവസ്ഥയെത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി യാത്ര നിർത്തിവച്ചിരിക്കുകയാണ്.

English Summary

In Jammu and Kashmir's Anantnag, Head Constable Ashiq Hussain Qureshi (35) was martyred after terrorists attacked a police team at Lal Chowk around 12:30 PM. Qureshi was part of the Amarnath Yatra security detail. 'The Resistance Front,' a Lashkar-e-Taiba shadow organization, claimed responsibility for the attack via social media. Security forces have since launched a search operation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KASHMIR TERROR ATTACK, THE RESISTANCE FRONT, KASHMIR POLICE OFFICER, TRF ATTACK, KASHMIR NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360