SignIn
Kerala Kaumudi Online
Friday, 26 June 2026 1.42 AM IST

ആഗോള വിപണിയിൽ തിളങ്ങി മലയാളി സംരംഭം

shamseer

4,708 കോടി സമാഹരിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിംഗ്സ്

അബുദാബി: മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ചെയർമാനും സി.ഇ.ഒയുമായ യു.എ.ഇയിലെ പ്രമുഖ ആരോഗ്യ സേവന കമ്പനിയായ ബുർജീൽ ഹോൾഡിംഗ്‌സിന് ആഗോള സാമ്പത്തിക വിപണിയിൽ വൻ നേട്ടം. കമ്പനി ആദ്യമായി പുറത്തിറക്കിയ 'സുക്കൂക്' (ഇസ്ലാമിക് ബോണ്ട്) വഴി 4,708 കോടി രൂപയാണ്(50 കോടി ഡോളർ) വിജയകരമായി സമാഹരിച്ചു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ബുർജീൽ ഹോൾഡിംഗ്‌സിന്റെ ആകെ 14,124 കോടി രൂപയുടെ ബോണ്ട് പദ്ധതിയുടെ ഭാഗമായാണ് അഞ്ച് വർഷത്തെ കാലാവധിയുള്ള സുക്കൂക് പുറത്തിറക്കിയത്. ബോണ്ടുകൾ ജൂലായ് ഒന്നിന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിനായി ലിസ്റ്റ് ചെയ്യും.

ഗൾഫ്, ആഫ്രിക്ക മേഖലയിലെ ആരോഗ്യ മേഖലയിലെ കമ്പനി 2018-ന് ശേഷം പുറത്തിറക്കുന്ന ആദ്യ സുക്കൂക് ബോണ്ടാണിത്. ഇറാൻ യുദ്ധത്തിന് ശേഷം യു.എ.ഇയിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ കോർപ്പറേറ്റ് ബോണ്ടും ഇതാണ്. ആഗോള, പ്രാദേശിക നിക്ഷേപകരിൽ നിന്ന് വൻ സ്വീകാര്യതയാണ് ബോണ്ട് വിൽപ്പനയ്ക്ക് ലഭിച്ചത്. ബോണ്ട് വാങ്ങിയവരിൽ ഏറെയും അന്താരാഷ്ട്ര നിക്ഷേപകരാണ്.

യു.എ.ഇ മൂലധന വിപണിയിലുള്ള ആഗോള നിക്ഷേപകരുടെ വിശ്വാസ്യതയ്ക്ക് അടിവരയിടുന്നതാണ് ബോണ്ട് വിൽപ്പനയുടെ വിജയമെന്ന് കമ്പനി വ്യക്തമാക്കി. നിക്ഷേപകരുടെ ശക്തമായ താല്പര്യം മുൻനിർത്തി ബോണ്ടിന്റെ ലാഭവിഹിത നിരക്ക് ഏഴ് ശതമാനമായും യീൽഡ് 7.125 ശതമാനമായും നിജപ്പെടുത്താൻ ബുർജീലിനായി.

തുടർവികസനത്തിനും സാങ്കേതിക മുന്നേറ്റത്തിനും കൂടുതൽ കരുത്ത് ലഭിച്ച തുക നിലവിലുള്ള ബാധ്യതകൾ തീർക്കാനും ഗ്രൂപ്പിന്റെ തന്ത്രപ്രധാനമായ വികസന പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360