
മൂന്ന് ജില്ലകളിൽ വാക്ക്-ഇൻ ഇന്റർവ്യൂ
കൊച്ചി: ഗൾഫ് മേഖലയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ കാഷ്യർ, സെയിൽസ്മാൻ, ബുച്ചർ, ഫിഷ് മോംഗർ, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ബേക്കേഴ്സ്, മലബാർ സ്നാക്ക് മേക്കർ, വാൻ സെയിൽസ്മാൻ, ഹെവി/ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. പുരുഷന്മാരാകണം അപേക്ഷകർ.
പ്ലസ് ടു യോഗ്യതയും 20-28 വരെ പ്രായവുമുള്ളവർക്ക് സെയിൽസ്‌മാൻ, കാഷ്യർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്സ്, സൂപ്പർമാർക്കറ്റ് മേഖലകളിൽ പരിചയമുള്ളവർക്ക് മുൻഗണന. ഡ്രൈവർ തസ്തികകളിലേക്ക് യു.എ.ഇ അല്ലെങ്കിൽ സൗദി അറേബ്യയിലെ ഡ്രൈവിംഗ് ലൈസൻസ് വേണം.
ജൂൺ 30ന് ആലപ്പുഴ വി.സി.എസ്.ബി റോഡിലെ കല്യാണി ഓഡിറ്റോറിയത്തിലും, ജൂലായ് 2ന് കോട്ടക്കൽ പീയം ഓഡിറ്റോറിയത്തിലും, ജൂലായ് 4 ന് കണ്ണൂർ താനാ ദിനേശ് ഓഡിറ്റോറിയത്തിലുമാണ് വാക്ക്-ഇൻ ഇന്റർവ്യൂ. സമയം രാവിലെ 9 മുതൽ വൈകിട്ട് 3 വരെ. ബയോഡേറ്റ, പാസ്‌പോർട്ടിന്റെ കളർ കോപ്പി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും, പാസ്‌പോർട്ട് സൈസ് ഫോട്ടോയും കരുതണം . വിവരങ്ങൾക്ക്: 7594054655, 7593812223, 7593812225.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |