SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.25 AM IST

റീഗൽ ജുവലേഴ്‌സിന്റെ ' ഇളക്കത്താലി ട്രഡീഷൻ ഇവോൾവ്ഡ്'

regal

തൃശൂർ: കേരളീയ ആഭരണ പാരമ്പര്യത്തിന് ആധുനിക രൂപഭാവം നൽകി റീഗൽ ജുവലേഴ്‌സ് ആഭരണ ശേഖരമായ ഇളക്കത്താലി ട്രഡീഷൻ ഇവോൾവ്ഡ് അവതരിപ്പിച്ചു. റീഗൽ ജുവലേഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറായ ഇടപ്പള്ളി എൻ.എച്ച് ബൈപ്പാസിലെ ഷോറൂമിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരം മഞ്ജു വാര്യർ പുതിയ ആഭരണശേഖരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. റീഗൽ ജുവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ പല്ലവി നാംദേവ് പങ്കെടുത്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി

കേരളീയ ആഭരണങ്ങളുടെ പരമ്പരാഗത ഡിസൈൻ ഘടകങ്ങളെ സമകാലിക ആഭരണസങ്കൽപ്പങ്ങളുമായി കോർത്തിണക്കിയാണ് ഇളക്കത്താലി ട്രഡീഷൻ ഇവോൾവ്ഡ് ശേഖരം ഒരുക്കിയിരിക്കുന്നതെന്ന് പല്ലവി നാംദേവ് പറഞ്ഞു. ഓണക്കാലത്ത് പാരമ്പര്യവും പുതുമയും ഒരുമിച്ച് ആഘോഷിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ശേഖരമെന്നും അവർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REGAL JEWLERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360