SignIn
Kerala Kaumudi Online
Friday, 10 July 2026 11.15 AM IST

ക്രൊയേഷ്യയെ ഓഫ്സൈഡാക്കി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

cristiano-ronaldo

ടൊറന്റോ: അവസാന നിമിഷം ക്രൊയേഷ്യ നേടിയ ഗോൾ 'വാർ" (വീഡിയോ അസിസ്റ്റ് റഫറി) പരിശോധനയിലൂടെ റദ്ദാക്കിയതോടെ, ലോകകപ്പ് ഫുട്ബാൾ രണ്ടാംറൗണ്ടിൽ പോർച്ചുഗലിന് നാടകീയ വിജയം. ഒരു ഗോളിന് മുന്നിട്ടുനിന്നിരുന്ന ക്രൊയേഷ്യയെ പെനാൽറ്റിയിൽ ക്രിസ്റ്റ്യാനോയും ഇൻജുറി ടൈമിൽ ഗോൺസാലോ റാമോസും നേടിയ ഗോളുകളിലൂടെയാണ് പോർച്ചുഗൽ മലർത്തിയടിച്ചത്. 10 മിനിട്ടിലധികം നീണ്ട ഇൻജുറി ടൈമിനൊടുവിൽ ഗ്വാർഡിയോൾ പോർച്ചുഗൽ വലകുലുക്കിയെങ്കിലും ബോക്സിനുള്ളിൽ പാസ് നൽകിയ മരിയോ പസാലിച്ച് ഓഫ്സൈഡാണെന്ന് കണ്ടെത്തി ഗോൾ റദ്ദാക്കുകയായിരുന്നു.

ലോകകപ്പ് നോക്കൗട്ടിൽ ഗോളടിക്കുന്ന ഏറ്റവും പ്രായംകൂടിയ കളിക്കാരനെന്ന റെക്കാഡ് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. നോക്കൗട്ടുകളിൽ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോളായിരുന്നു ഇന്നലത്തേത്. ക്രൊയേഷ്യൻ മിഡ്ഫീൽഡ് ഇതിഹാസം ലൂക്കാ മൊഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരമായിരുന്നു ഇത്.

രണ്ടാം റൗണ്ടിൽ ഓസ്ട്രിയയെ 3- 0ത്തിന് തോൽപ്പിച്ച സ്പെയ്നും പോർച്ചുഗലും തമ്മിലാണ് പ്രീ ക്വാർട്ടർ മത്സരം. ഇരട്ടഗോളടിച്ച മൈക്കേൽ ഒയർസബാലും ഒരു ഗോളടിച്ച പെഡ്രോ പോറോയും ചേർന്നാണ് സ്പെയ്നിന് ജയമൊരുക്കിയത്. മറ്റൊരു രണ്ടാം റൗണ്ട് മത്സരത്തിൽ അൾജീരിയയെ 2- 0ത്തിന് തോൽപ്പിച്ച് സ്വിറ്റ്സർലാൻഡും പ്രീ ക്വാർട്ടറിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360