
ലണ്ടൻ: സിനിമാപ്രേമികളുടെ ആവേശമായ ജെയിംസ് ബോണ്ട് എന്ന ബ്രിട്ടീഷ് ചാരന്റെ വേഷം ഇനി ആരാകും അണിയുക ? ചോദ്യത്തിന് ഉത്തരം തേടിയുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു. പുതിയ ബോണ്ടിനെ കണ്ടെത്താനുള്ള അവസാന റൗണ്ട് ഓഡിഷൻ ലണ്ടനിൽ തുടങ്ങി. അഞ്ചോളം ബ്രിട്ടീഷ് നടന്മാർ അവസാന റൗണ്ടിൽ ഇടംനേടിയെന്നാണ് റിപ്പോർട്ട്. 36 കാരായ ജാക്ക് ലൗഡൻ, കാലം ടർണർ, ജോഷ് ഓകോണർ എന്നിവർ അവസാന റൗണ്ടിലുണ്ടെന്ന് അഭ്യൂഹമുണ്ട്. ഈ മാസം അവസാനമോ അടുത്ത മാസമോ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നയാൾ ജെയിംസ് ബോണ്ട് പരമ്പരയിലെ 26 -ാമത്തെ ചിത്രത്തിൽ നായകനാകും. പ്രശസ്ത കനേഡിയൻ ചലച്ചിത്രകാരൻ ഡെന്നിസ് വിൽനൂവ് ആണ് സംവിധാനം. നടൻ ഡാനിയൽ ക്രെയ്ഗാണ് 2006 മുതൽ അഞ്ച് ബോണ്ട് ചിത്രങ്ങളിൽ നായകനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |