കേപ്ടൗണ്‍: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫുട്‌ബോള്‍ ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ കളിച്ച താരം മരിച്ച നിലയില്‍. ദക്ഷിണാഫ്രിക്കയുടെ മിഡ്ഫീല്‍ഡര്‍ ജെയ്ഡന്‍ ആദംസ് (25) ആണ് മരിച്ചത്. റൗണ്ട് ഓഫ് 32വില്‍ കാനഡയോട് തോറ്റ് ദക്ഷിണാഫ്രിക്ക പുറത്തായി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് താരം മരണപ്പെട്ടത്. എന്നാല്‍ ജെയ്ഡന്റെ മരണത്തിന്റെ കാരണങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലുള്ള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെയാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ കുടുംബം ഇനിയും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തില്‍ ദക്ഷിണാഫ്രിക്കന്‍ പോലീസ് അന്വേഷണമാരംഭിച്ചു. ഒരുദിവസംമുന്‍പ് കാമുകി അഖീലയ്ക്കൊപ്പമുള്ള ചിത്രം അദ്ദേഹം സാമൂഹിക മാദ്ധ്യമത്തില്‍പങ്കുവെച്ചിരുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ജെയ്ഡന്‍ ബൂട്ട് കെട്ടിയിരുന്നു.
ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലും ജെയ്ഡന്‍ കളത്തിലിറങ്ങി. ചെക്കിയക്ക് എതിരായ രണ്ടാം മത്സരത്തില്‍ കളിക്കാനൊരുങ്ങുന്നതിനിടെയാണ് താരത്തിന്റെ മുത്തശ്ശി മരിച്ചത്. മത്സരത്തിന് മുമ്പ് തന്നെ ജെയ്ഡനെ ഈ വിവരം അറിയിച്ചിരുന്നു. 2023ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിനുള്ള ദേശീയ ടീമിലും താരം അംഗമായിരുന്നു. ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക സെമി വരെ എത്തിയിരുന്നു.
south african world cup player jayden adams found dead
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |