SignIn
Kerala Kaumudi Online
Saturday, 11 July 2026 9.50 PM IST

വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു ,​ അന്ത്യം മൈസൂരിൽ

READ ENGLISH VERSION

s-janaki-
എസ് . ജാനകി

ചെന്നൈ : ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ ഇതിഹാസ ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൈസുരിലായിരുന്നു അന്ത്യം. ഇരുപതിലേറെ ഭാഷകളിലായി 40000ത്തോളം ഗാനങ്ങൾ ആലപിച്ച ഇതിഹാസ ഗായികയാണ് വിടപറഞ്ഞത്. ഭർത്താവ് വി. രാമപ്രസാദിിന്റെ മരണത്തിന് ശേഷം സിനിമാരംഗത്ത് സജീവമല്ലാതായി. മകൻ: പരേതനായ മുരളീ കൃഷ്ണ. മരുമകൾ: ഉമ.

ജാനകിയമ്മ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കപ്പെടുന്ന എസ്. ജാനകി ഭാരതം ജന്മം നൽകിയ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. തെലുങ്ക്,​ കന്നഡ,​ മലയാളം,​ തമിഴ്,​ ഹിന്ദി,​ ഒഡിയ,​ ബംഗാളി,​ മറാഠി,​ തുളു,​ ഉറുദു,​ ഗുജറാത്തി,​ പഞ്ചാബി,​ കൊങ്കിണി,​ അസാമീസ്,​ സിന്ധി തുടങ്ങിയ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. ഇവയ്ക്ക് പുറമേ ഇംഗ്ലിഷ്,​ ജാപ്പനീസ്,​ അറബിക്,​ ജർമൻ,​ സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. കന്നഡ,​ മലയാളം,​ തമിഴാ ഭാഷകളിലാണ് കൂടുതൽ ഗാനം ആലപിച്ചിട്ടുള്ളത്. 19857ൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഗായികയായുള്ള അരങ്ങേറ്റം.

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലു തവണ എസ്.ജാനകിക്ക് ലഭിച്ചു. 1976ൽ പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ... എന്ന ഗാനത്തിനും 1984ൽ തെലുഗു ചിത്രമായ 'സിതാര'യിNZ വെന്നല്ലോ ഗോദാരി ആനന്ദം... എന്നു തുടങ്ങുന്ന ഗാനത്തിനും 1992ൽ തമിഴ് ചിത്രമായ തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ... എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചത്.

മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ്നാട് സർക്കാരിന്റെ അവാർഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് പത്തു തവണയും സ്വന്തമാക്കി. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം1986ലും സുർ സിംഗർ അവാർഡ് 1987ലും റി സ്വരലയ യേശുദാസ് അവാർഡ് 2005ലും ലഭിച്ചു. 2013 ൽപത്മഭൂഷൺ ലഭിച്ചെങ്കിലും ജാനകി ഇത് നിരസിക്കുകയുണ്ടായി.

1938ൽ ഏപ്രിൽ 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട് താത്പര്യം പ്രകടിപ്പിച്ചു . പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സംഗീത പഠനത്തിനായി പിൽക്കാലത്ത് മദ്രാസിലെത്തി. ആകാശവാണിദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു.

1957ൽ 19ാം യസിൽവിധിയിൻ വിളയാട്ട്എന്ന തമിഴ് സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ 1200 പരം ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയെ മലയാളത്തിലേക്കെത്തിച്ചത്. ഗായിക എന്ന നിലയിൽ നിറഞ്ഞു നിൽക്കുന്നതിനു പുറമെ ജാനകി ഗാന രചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്. നിരവധി തമിഴ്, തെലുഗു ചിത്രങ്ങൾക്കു വേണ്ടി അവർ ഗാനങ്ങളെഴുതി.

പ്രധാനപ്പെട്ട ചില മലയാള ഗാനങ്ങൾ

  • തളിരിട്ട കിനാക്കൾ ...(മൂടുപടം)
  • വാസന്ത പഞ്ചമി നാളിൽ...(ഭാർഗ്ഗവി നിലയം)
  • സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി)
  • മണിമുകിലെ...(കടത്തുകാരൻ)
  • കവിളത്ത് കണ്ണീർ കണ്ടു...(അന്വേഷിച്ചു കണ്ടെത്തിയില്ല)
  • താമരകുമ്പിളല്ലോ...(അന്വേഷിച്ചു കണ്ടെത്തിയില്ല)
  • അവിടുന്നേൻ ഗാനം കേൾക്കാൻ...(പരീക്ഷ)
  • എൻ പ്രാണ നായകനെ..(പരീക്ഷ)
  • കണ്ണിൽ കണ്ണിൽ...(ഡേഞ്ചർ ബിസ്‌കറ്റ്)
  • താനേ തിരിഞ്ഞും മറിഞ്ഞും...(അമ്പലപ്രാവ്)
  • ഇന്നലെ നീയൊരു...(സ്ത്രീ)
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S JANAKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360