SignIn
Kerala Kaumudi Online
Saturday, 11 July 2026 1.52 PM IST

ആഭരണ പ്രേമികൾക്ക് ആശ്വാസം, സ്വർണവിലയിൽ മാറ്റം: ഇന്നത്തെ നിരക്ക് അറിയാം

kerala-gold-update
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,05,840 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ വർദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്.

ഈ മാസത്തിന്റെ തുടക്കത്തിൽ പവന് 1,03,240 രൂപയായിരുന്നെങ്കിലും തുട‌ർന്നുള്ള ദിവസങ്ങളിൽ വില വർദ്ധിച്ച് 1,07,800 രൂപവരെ എത്തിയിരുന്നു. ഇതിനുശേഷം ചെറിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷം പുനഃരാരംഭിച്ചതിന് പിന്നാലെ സ്വർണവില നേരിയ തോതിൽ ഉയരുന്ന സാഹചര്യമാണുണ്ടായത്. രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം സ്വർണവിലയിൽ രേഖപ്പെടുത്തിയ കുറവ് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

English Summary

Gold prices in Kerala declined today after rising for two consecutive days. The price fell by ₹45 per gram and ₹360 per sovereign (8 grams), bringing the rate to ₹1,05,840 per sovereign. Earlier this month, gold was priced at ₹1,03,240 per sovereign before climbing to ₹1,07,800. The recent dip comes after a surge driven by renewed tensions in the Middle East, offering some relief to jewellery buyers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD RATE, KERALA GOLD UPDATE, SWARNA VILA INNU, JEWELLERY PRICE KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360