വാഷിംഗ്ടൺ: തന്നെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടാൽ കനത്ത മറുപടിക്ക് അമേരിക്ക ഇതിനകം തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ വൻ സൈനിക ആക്രമണം നടത്തുമെന്ന മുന്നറിയിപ്പാണ് ട്രംപ് നൽകിയിരിക്കുന്നത്. "1,000 മിസൈലുകൾ ഇതിനകം ഇറാനെ ലക്ഷ്യമിട്ട് സജ്ജമാണ്. അതിന് പിന്നാലെ ആയിരക്കണക്കിന് മിസൈലുകൾ കൂടി പ്രയോഗിക്കും"-ട്രംപ് പറഞ്ഞു.
സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായ ഭീഷണി കുറിപ്പ് ട്രംപ് പങ്കുവച്ചത്. ഇറാൻ തനിക്കെതിരെ വധശ്രമം നടത്തിയാൽ ശക്തമായ തിരിച്ചടി നൽകാൻ അമേരിക്കൻ സൈന്യത്തിന് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ഈ നിർദേശം ഒരു വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകുമെന്നും അതുകഴിഞ്ഞ് കാലാവധി നീട്ടുമെന്നും അദ്ദേഹം അറിയിച്ചു. ഇറാന്റെ ഭാഗത്തുനിന്ന് നിരന്തരം ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഭീഷണി.
ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ ട്രംപിനെ വധിക്കണമെന്ന മുദ്രാവാക്യങ്ങൾ ഉയർന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി കുറിപ്പുമായി ട്രംപ് രംഗത്തെത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പിൻവലിച്ചതിന് പിന്നാലെ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ കൂടിയാണ് ട്രംപിന്റെ പ്രതികരണം.
US President Donald Trump has warned that the United States is prepared to launch a massive military response if Iran attempts to assassinate him. In a post on Truth Social, Trump claimed that 1,000 missiles are already aimed at Iran, with thousands more ready to be deployed if such an attack occurs. He also said he had issued standing orders to the US military to retaliate immediately against any assassination attempt. Trump's remarks come amid renewed tensions with Iran and reports of anti-Trump slogans during events linked to Iran's Supreme Leader, Ayatollah Ali Khamenei.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |