ദുബായ്: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുള്ള രാജ്യമാണ് യുഎഇ. ജോലി ചെയ്‌ത് കിട്ടുന്ന വരുമാനത്തിൽ ചെറിയൊരു തുകയായാലും അത് സ്വർണത്തിൽ നിക്ഷേപിക്കുന്നവരാണ് ഇവരിൽ ഏറെയും. നാട്ടിലെ സ്വർണവിലയെ അപേക്ഷിച്ച് യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് ലാഭമാണ്. നികുതി ഉൾപ്പെടെ താരതമ്യേന കുറവാണ്. ഇപ്പോഴിതാ വീണ്ടും കേരളത്തിൽ സ്വർണവില ഉയർന്നിരിക്കുകയാണ്.
ഇന്ന് മാത്രം പവന് 560 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. അതായത് ഗ്രാമിന് 70 രൂപയുടെ വർദ്ധന. ഈ സാഹചര്യത്തിലും പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ സ്വർണവില കുറഞ്ഞിരിക്കുകയാണ്. ഗ്രാമിന് അഞ്ച് ദിർഹം (131 രൂപ) ആണ് കുറഞ്ഞിരിക്കുന്നത്. അതായത് പവന് ഏകദേശം ആയിരം രൂപയിലധികം കുറഞ്ഞു. യുഎസ് പലിശനിരക്ക് ഉയരുമെന്ന പ്രതീക്ഷ, പ്രാദേശിക സംഘർഷങ്ങൾ എന്നിവയെല്ലാം കാരണം സ്വർണത്തിലുള്ള നിക്ഷേപം കുറഞ്ഞതാണ് വില ഇടിയാൻ കാരണം. സമീപകാലങ്ങളായി ഗൾഫ് രാജ്യങ്ങളിൽ സ്വർണത്തിന്റെ സ്ഥിതി ഇതുതന്നെയാണ്.
നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 483 ദിർഹം (12,690 രൂപ) ആണ് യുഎഇയിലെ വില. പവന് 3864 ദിർഹം (1,01,521 രൂപ). കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 1,05, 760 രൂപ നൽകണം. 4,239 രൂപയുടെ കുറവാണ് യുഎഇയിലുള്ളത്. ആഭരണമായി വാങ്ങുമ്പോൾ നികുതി കൂടി കണക്കാക്കിയാൽ യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് വൻ തുക ലാഭിക്കാം.
Gold prices have fallen in the UAE while rising in Kerala, making gold purchases significantly cheaper for Indian expatriates. Buyers can save over ₹4,000 per sovereign, with even greater savings on jewellery due to lower taxes in the UAE.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |