SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.08 PM IST

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുന്നതുവരെ പ്രതിഷേധം; പാർലമെന്റ് മാർച്ച് തുടരുമെന്ന് സിജെപി

READ ENGLISH VERSION
abhijeet-dipke-
സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ

ന്യൂഡൽഹി: പാർലമെന്റിലേക്കുള്ള മാർച്ച് തുടർച്ചയായ രണ്ടാം ദിവസവും തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരും. അടുത്ത മാർച്ച് സംബന്ധിച്ച യോഗം നടക്കുകയാണ്. അടുത്ത നടപടികൾ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പാർട്ടി ഉടൻ പുറത്തിറക്കുമെന്നും സിജെപി നേതാക്കൾ അറിയിച്ചു.

ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാ‌ർട്ടി ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ചിനെ തുടർന്ന് ജന്തർ മന്ദറിനു ചുറ്റുമുള്ള അഞ്ച് കിലോമീറ്റർ മേഖല യുദ്ധക്കളമായി മാറിയിരുന്നു. സംഘർഷത്തിൽ നൂറിൽപ്പരം വിദ്യാർത്ഥികൾക്കും 118 പൊലീസുകാർക്കും പരിക്കേറ്റു. നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്‌തു നീക്കി. ഇന്നലെ 11 മണിയോടെ അഭിജീത് ദീപ്‌കെ നിരാഹാരം അവസാനിപ്പിച്ച് പാ‌ർലമെന്റിലേക്ക് മാർച്ച് നടത്താനിറങ്ങിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

നിലവിൽ കേരള ഹൗസിനു മുന്നിലേക്ക് സമരം മാറ്റിയിരിക്കുകയാണ്. കൊണാട്ട് പ്ലേസ്, പട്ടേൽ ചൗക്ക് തുടങ്ങിയ ഇടങ്ങളിൽ വിദ്യാർത്ഥികൾ തെരുവുകളിൽ തുടരുന്നു. പതിനായിരക്കണക്കിനു വിദ്യാർത്ഥികളാണ് ഞായറാഴ്ച രാത്രിമുതൽ എത്തിക്കൊണ്ടിരുന്നത്. ഇപ്പോഴും വിദ്യാർത്ഥികൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. പൊലീസ് നടപടിയിൽ അതീവ വേദനയുണ്ടെന്ന് വ്യക്തമാക്കിയ സോനം വാങ്‌ചുകും സഫ്ദർജംഗ് ആശുപത്രിയിൽ നിരാഹാര സമരം തുടരുന്നു. പൊലീസ് നടപടിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും സി.പി.എം പൊളിറ്റ് ബ്യൂറോയും അപലപിച്ചിരുന്നു.

English Summary

Cockroach Janata Party (CJP) founder Abhijit Dipke announced protests demanding Education Minister Dharmendra Pradhan's resignation would continue for a second day. The previous day's march to Parliament resulted in clashes near Jantar Mantar, injuring over 100 students and 118 police, with hundreds arrested. Opposition leaders condemned the police action as protests shifted to Kerala House.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP PROTEST, ABHIJIT DIPKE, DHARMENDRA PRADHAN RESIGNATION, PARLIAMENT MARCH DELHI, CJP PARLIAMENT MARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360