SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.39 PM IST

ആഗോള ബ്രാൻഡായ ‘ഓപ്റ്റിമ’ കേരളത്തിലേക്ക്

press-release

കൊച്ചി: രാജ്യാന്തര ഗൃഹോപകരണ ബ്രാൻഡായ ഓപ്റ്റിമ ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കുന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഓപ്റ്റിമയുടെ ഇന്ത്യയിലെ പുതിയ വളർച്ചാ പദ്ധതികൾക്ക് ഔദ്യോഗിക തുടക്കമായി. ചടങ്ങിൽ ഓപ്റ്റിമയുടെ വിവിധ പ്രീമിയം ഉത്പന്നങ്ങളും ഇന്ത്യയിൽ നിർമ്മിക്കുന്ന ഹെവി ഡ്യൂട്ടി 1200 വാട്ട് മിക്സർ ഗ്രൈൻഡറിന്റെ ഔദ്യോഗിക ലോഞ്ചും നടന്നു.

ബഹ്റൈൻ ആസ്ഥാനവും ദുബായിൽ കോർപ്പറേറ്റ് ഓഫീസുമുള്ള ഓപ്റ്റിമ മൂന്ന് പതിറ്റാണ്ടിലേറെയായി ജി.സി.സി രാജ്യങ്ങളിലെ മുൻനിര ബ്രാൻഡാണ്. കേരളത്തിലെ ഉപഭോക്താക്കളുടെ മികച്ച പിന്തുണയും വിശ്വാസവുമാണ് കരുത്തെന്ന് കമ്പനി അറിയിച്ചു.

ഓപ്റ്റിമ പ്രസിഡന്റ് ഖുറൈഷ് ദാദാഭായ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ, ഒപ്റ്റിഗോ കൺസ്യൂമർ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബാബു വടക്കൻ, ഫോർടൈം സൊല്യൂഷൻസ് മാനേജിംഗ് പാർട്ണർ അഭിലാഷ്, മാർക്കറ്റിംഗ് മാനേജർ രാജീവ്കുമാർ തുടങ്ങിയർ പങ്കെടുത്തു. രണ്ട് വർഷമായി കേരളത്തിൽ ഓപ്റ്റിമയുടെ പ്രധാന റീട്ടെയിൽ പങ്കാളി പിട്ടാപ്പിള്ളിൽ ഏജൻസീസാണ്. സംസ്ഥാനത്തെ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടറായി ഫോർടൈം സൊല്യൂഷൻസിനെ നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPTIMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360