ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കുപിന്നാലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഡൽഹിയിൽ നടത്തിയ സമരം വിജയത്തിലെത്തിയത് കഴിഞ്ഞദിവസമാണ്. ധർമേന്ദ്ര പ്രധാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിയും വന്നു. സിജെപിയുടെ സമരവിജയത്തിന് പിന്നാലെ ബിജെപിയെയും കേന്ദ്രസർക്കാരിനെയും ഞെട്ടിച്ച് പുതിയൊരു സോഷ്യൽ മീഡിയിൽ കൂട്ടായ്മ രൂപപ്പെടുകയാണ്. 'ഇ 20 ജനതാ പാർട്ടി' എന്നപേരിലാണ് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. ഈ ഗ്രൂപ്പിലേക്ക് ഫോളോവേഴ്സ് എത്തിത്തുടങ്ങിയിട്ടുണ്ട്.ശുദ്ധമായ പെട്രോൾ നൽകണമെന്നാണ് ഇവരുടെ ആവശ്യം. രാജ്യത്ത് ഉപയോഗിക്കുന്ന ഇരുപതുശതമാനം എഥനോൾ ചേർത്ത പെട്രോളിനെതിരെയും മന്ത്രി നിതിൻ ഗഡ്കരിക്കെതിരെയുമാണ് കൂട്ടായ്മ.
'ഇ 20 ജനതാ പാർട്ടി നൂറുശതമാനം പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്റെയും അവകാശത്തിനുവേണ്ടി പോരാടുന്നു. തങ്ങളുടെ വാഹനങ്ങളുടെ ഇന്ധനടാങ്കിലേക്ക് എന്തുപോകണമെന്ന് അവരവർ തന്നെ തീരുമാനിക്കട്ടെ' എന്നാണ് എക്സ് അക്കൗണ്ടിന്റെ ബയോയിൽ പറയുന്നത്. സിജെപി സമരത്തിൽനിന്ന് പിന്തുണ ഉൾക്കൊണ്ടാണ് ഇ 20 ജനതാ പാർട്ടിയുടെയും രൂപീകരണം എന്നാണ് കരുതുന്നത്. എന്നാൽ ഇതിനുപിന്നിലെ ബുദ്ധികേന്ദ്രം ആരാണെന്ന് വ്യക്തമല്ല. അംഗങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സിജെപി അക്കൗണ്ടിൽ കണ്ടതുപോലുള്ള ഒരു കുതിച്ചുചാട്ടം ഇതിൽ കാണാനില്ല.
ഇരുപതുശതമാനം എഥനോൾ അടങ്ങിയ പെട്രോൾ ഉപയോഗിക്കുന്നത് മൈലേജ് കുറയ്ക്കുന്നതിനൊപ്പം എൻജിൻ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപകപ്രചാരണമുണ്ട്. എന്നാൽ ഈ വാദങ്ങളെ പൂർണമായും തള്ളുകയാണ് കേന്ദ്രസർക്കാർ. പരിശോധനയിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൂർണമായും സുരക്ഷിതമാണെന്നും പഴയ പെട്രോളിലേക്കുള്ള ഒരു തിരിച്ചുപോക്ക് ഇല്ലെന്നുമാണ് കേന്ദ്രം വ്യക്തമാക്കുന്നത്.
സർക്കാർ കണക്കുകൾ പ്രകാരം നിലവിൽ രാജ്യത്ത് 20 കോടിയിലധികം ഇരുചക്രവാഹനങ്ങളും മൂന്നുകോടിയിലധികം കാറുകളും ഇ15,ഇ 20 പെട്രോളിൽ ഓടുന്നവയാണ്. പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ ചേർക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്.
The CJP's protest in Delhi demanding Education Minister Dharmendra Pradhan's resignation over the NEET question paper leak ended successfully. Following the protest, Dharmendra Pradhan resigned from his ministerial post.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |