ബംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് സിദ്ധരാമയ്യയുടെ അപ്രതീക്ഷിത പ്രഖ്യാപനം. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രഖ്യാപനം.
"ഇന്നത്തെ രാഷ്ട്രീയം അഴിമതി നിറഞ്ഞതായി മാറിയിരിക്കുന്നു. അതിനാൽ 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കില്ല. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായി തന്നെ തുടരും"- പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. അതേസമയം, വീണ്ടും മത്സരിക്കണമെന്ന് തന്റെ മണ്ഡലത്തിലെ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിന് മുതിരുന്നത് ശരിയായ നടപടിയല്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യസന്ധമായ രാഷ്ട്രീയത്തിന് ഇന്ന് നിലനിൽപ്പില്ലാത്തതിനാലാണ് താൻ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പ്രായവും ആരോഗ്യസ്ഥിതിയും തീരുമാനത്തിന് പിന്നിലെ കാരണമായി സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. അഞ്ച് പതിറ്റാണ്ടോളമായി നീണ്ടുനിൽക്കുന്ന തന്റെ രാഷ്ട്രീയ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഈ സംസ്ഥാനത്തെ ജനങ്ങൾ തന്നെ അവരിൽ ഒരാളായി കണ്ട് സ്നേഹിച്ചു. ആ നന്ദി എന്നുമുണ്ടാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
Former Karnataka Chief Minister Siddharamaiah announced he will not contest the 2028 state assembly elections. The senior Congress leader cited increasing political corruption, the decline of honest politics, and his age and health as reasons for his decision, communicated via social media. Siddaramaiah, however, affirmed his intention to remain active in politics.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |