SignIn
Kerala Kaumudi Online
Saturday, 11 July 2026 12.16 AM IST

വ്യവസായിയുടെ പണം തട്ടാൻ ശ്രമം: പിന്നാലെ പൊലീസുമായി ഏറ്റുമുട്ടൽ, ഗുണ്ടാസംഘത്തിലെ നാലുപേർ കൊല്ലപ്പെട്ടു

mafia-encounter

ചണ്ഡീഗഢ്: ഗുരുഗ്രാമിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാഫിയാ സംഘാംഗങ്ങൾ കൊല്ലപ്പെട്ടു. വിദേശത്തുള്ള കുപ്രസിദ്ധ ​ഗുണ്ടാത്തലവൻ ദീപക് നന്ദാലിന്റെ സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

ഇന്നലെ രാത്രി 11.30 ഓടെ ​ഗുരു​ഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രമുഖ വ്യവസായിയായ വിശാൽ ബെറിയുടെ വസതിക്ക് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഗുണ്ടാത്തലവൻ ദീപക് നന്ദാലിന് വേണ്ടി വിശാലിൽ നിന്ന് കോടികൾ തട്ടിയെടുക്കാനായിരുന്നു ഇവരുടെ ശ്രമം.

ഈ സമയം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കറുത്ത സ്കോർപ്പിയോ കാർ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഗുണ്ടകളെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാതിരുന്ന ​ഗുണ്ടാസംഘം പൊലീസിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഇതോടെ പൊലീസും തിരിച്ചടിച്ചു.

ഇരുവിഭാ​ഗവും തമ്മിൽ ഏകദേശം 60 റൗണ്ടോളം വെടിവയ്പ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതിനിടെ പൊലീസിന്റെ വെടിയേറ്റ് അഞ്ച് ​ഗുണ്ടകൾക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേർ മരിച്ചിരുന്നു. കൊല്ലപ്പെട്ട ​ഗുണ്ടകളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

English Summary

Four members of the Deepak Nandal mafia gang were killed in a police encounter in Gurugram last night. Three police officers, including an Assistant Sub-Inspector, were injured and are receiving treatment. The gang had reportedly fired at an industrialist's residence in an extortion attempt for Nandal, leading to a shootout. Police are conducting further investigations into the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAFIA ENOCOUNTER, POLICE ENCOUNTER, GURUGRAM, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360