SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.54 AM IST

പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥ മരിച്ചനിലയിൽ

s

ന്യൂ‌ഡൽഹി: പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ചനിലയിൽ. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ നസിയ ഖനാമിനെയാണ് (30) ഡൽഹി ദ്വാരകയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടത്. മൂന്നുമാസം ഗർഭിണിയായിരുന്നു. ആത്മഹത്യയല്ല, കൊലപാതകമാണെന്ന് ഉദ്യോഗസ്ഥയുടെ കുടുംബം ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി.

വഴക്കിനിടെ തന്നെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം മറ്റൊരു മുറിയിൽ നസിയ തൂങ്ങി മരിക്കുകയായിരുന്നെന്ന് ഭർത്താവ് ബാബ‌ർ അജം ഖാൻ പൊലീസിനോട് പറ‌ഞ്ഞിരുന്നു. എന്നാൽ ആത്മഹത്യാ പ്രേരണ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയി. പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കി. കഴിഞ്ഞ ഏപ്രിൽ 11നായിരുന്നു ഇവരുടെ വിവാഹം. ഭർത്താവ് സ്വകാര്യ കമ്പനിയിലെ മാനേജരാണ്. ഭർതൃമാതാവ് സമിൻ നിഷ,ഭർതൃ പിതാവ് ബാബർ അലി ഖാൻ എന്നിവരെയും കേസിൽ കൂട്ടുപ്രതികളാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOUND DEAD, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360