SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.54 AM IST

ക്വാറി ഉടമകൾക്ക് റോയൽറ്റി തിരിച്ചു നൽകുന്നതിന് സ്റ്റേ

ന്യൂഡൽഹി: മലബാറിലെ ധാതു ഖനനവുമായി ബന്ധപ്പെട്ട് ക്വാറി ഉടമകളിൽ നിന്ന് ഈടാക്കിയ റോയൽറ്റി സംസ്ഥാന സർക്കാർ തിരിച്ചു നൽകണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌തു. 1000 കോടിയിൽപ്പരം രൂപ ക്വാറി ഉടമകൾക്ക് നൽകേണ്ട സാഹചര്യം തത്കാലം ഒഴിവായത് സർക്കാരിന് ആശ്വാസമായി. സർക്കാരിന്റെ അപ്പീലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. പിരിച്ചെടുത്ത റോയൽറ്റി തുക കോടതിയിൽ കെട്ടിവയ്‌ക്കാൻ നിർദ്ദേശം നൽകണമെന്ന് ക്വാറി ഉടമകളുടെ അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. സർക്കാരിനു വേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരി, അഡ്വ. മുഹമ്മദ് ഷാ,സുപ്രീംകോടതിലെ സർക്കാർ സ്റ്റാൻഡിംഗ് കൗൺസൽ സുൽഫിക്കർ അലി എന്നിവർ ഹാജരായി. 2021ലെ കേരളാ ധാതു എറ്റെടുക്കൽ നിയമം റദ്ദാക്കി കൊണ്ടാണ് മലബാർ മേഖലയിൽ റോയൽറ്റി വാങ്ങാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360