SignIn
Kerala Kaumudi Online
Monday, 24 August 2026 3.52 AM IST

നിയമസഭകൾ പിരിച്ചുവിടുമോ? ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിൽ നിർണായക നീക്കവുമായി എൻഡിഎ, സാദ്ധ്യതകൾ ഇങ്ങനെ

READ ENGLISH VERSION
election
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകൾക്കായുള്ള പാർലമെന്റിന്റെ സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്താനിരിക്കെ നിർണായക നീക്കവുമായി എൻഡിഎ. എൻഡിഎയ്ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ ആലോചനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനായി കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിയമസഭകളെ പിരിച്ചുവിടുന്ന കാര്യം പരിഗണിക്കുകയാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിൽ 11 എണ്ണത്തിൽ 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരുന്ന രണ്ട് വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്. എൻഡിഎ ഭരിക്കുന്ന ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നത്.


2034ൽ ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് വഴിയൊരുക്കുന്ന ബില്ലുകൾ പരിഗണിക്കുന്നതിനായി 2024 ഡിസംബറിലാണ് സമിതി രൂപീകരിച്ചത്. ഈ സമിതി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചുവരികയാണ്. ഇതിനിടെയാണ് എൻഡിഎയുടെ നീക്കം. ഈ വർഷത്തെ ശീതകാല സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്ത രണ്ട് വർഷങ്ങളിൽ എൻ.ഡി.എ സംസ്ഥാന സർക്കാരുകളിൽ അധികാരം നിലനിർത്തുകയാണെങ്കിൽ മന്ത്രിസഭയുടെ ശുപാർശപ്രകാരം അതാത് ഗവർണർമാർക്ക് 2029 ജനുവരിയോടെ ഈ 22 സംസ്ഥാനങ്ങളിലെയും നിയമസഭകൾ പിരിച്ചുവിടാൻ സാധിക്കുമെന്ന് ഒരു സ്രോതസിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 174 (2)(ബി) പ്രകാരം നിയമസഭ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമുണ്ട്. മന്ത്രിസഭയുടെ ശുപാർശപ്രകാരമോ അല്ലെങ്കിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുമ്പോഴോ ആണ് ഗവർണർ സാധാരണയായി ഇങ്ങനെ ചെയ്യുന്നത്. നിയമസഭ പിരിച്ചുവിട്ടാൽ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് 1950ലെ ജനപ്രാതിനിധ്യ നിയമം വ്യവസ്ഥ ചെയ്യുന്നത്. അതേസമയം, അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

English Summary

The NDA is reportedly considering the premature dissolution of state assemblies in 22 majority-held states and Union Territories. This aims to facilitate simultaneous elections in line with the "One Nation, One Election" concept, as a parliamentary committee reviews related bills. The Indian Express reports these assemblies could be dissolved by January 2029 for synchronized polls.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONE NATION ONE ELECTION, NDA ONE NATION ONE ELECTION, ASSEMBLY DISSOLUTION INDIA, SIMULTANEOUS ELECTIONS INDIA, ONE NATION ONE ELECTION MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360