SignIn
Kerala Kaumudi Online
Friday, 23 October 2026 9.44 PM IST

വീട്ടുസാധനങ്ങൾക്കൊപ്പം ലോട്ടറി ടിക്കറ്റും വാങ്ങി, കൂലിപ്പണിക്കാരന്റെ കുടുംബത്തിന് ഒരുകോടി രൂപ സമ്മാനം

lottery-
ബിമലേദേവി

ജലന്ധർ : അപ്രതീക്ഷിതമായി വാങ്ങിയ ലോട്ടറി ടിക്കറ്റ് കൂലിപ്പണിക്കാരന്റെ കുടുംബത്തിന് നേടിക്കൊടുത്തത് ഒരു കോടി രൂപ. പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ കോട്‌കപുരയിലെ കുടുംബത്തിനാണ് ഒരു കോടി രൂപയുടെ ലോട്ടറി അടിച്ചത്. കൂലിപ്പണിക്കാരിന്റെ ഭാര്യ ബിമലാദേവിയാണ് ഈ ഭാഗ്യശാലി.

സാധനങ്ങൾ വാങ്ങാനായി റെയിൽവേ റോഡിലെത്തിയതായിരുന്നു അവർ. തൊട്ടടുത്ത് ലോട്ടറിക്കട കണ്ടപ്പോഴാണ് ഒരു ടിക്കറ്റ് വാങ്ങിയാലോ എന്ന് ബിമലയ്ക്ക് തോന്നിയത്. തുടർന്ന് സ്റ്റാർ ലോട്ടറി സ്റ്റാളിൽ നിന്ന് സിക്കിം സർക്കാരിന്റെ ഏഴ് രൂപയുടെ ലോട്ടറി ടിക്കറ്റ് വാങ്ങി. അടുത്ത ദിവസം ഫലം വന്നപ്പോൾ ഒരു കോടി രൂപയുടെ ഒന്നാംസമ്മാനം ഇവർക്ക് അടിക്കുകയായിരുന്നു. ലോട്ടറി അടിച്ചതറിഞ്ഞ് കടയിലെത്തിയ കുടുംബത്തെ കടയുടമ നരേഷ് മോംഗ മധുരം നൽകി സ്വീകരിച്ചു. തുടർന്ന് ഭംഗ്്ര നൃത്തം കളിച്ച് വിജയം ആഘോഷിച്ചു.

കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാനും മക്കളുടെ ഭാവി സുരക്ഷിതമാക്കാനും ഈ പണം വലിയ ആശ്വാസമാകുമെന്ന് ബിമലദേവി പറഞ്ഞു. ഇതു സംബന്ധിച്ച് കുടുംബം അന്തിമ തീരുമാനം എടുത്തിട്ടില്ല. മക്കൾക്കായി ഒരു ബിസിനസ് തുടങ്ങുന്നതിനെ കുറിച്ചാണ് ഇവർ ആലോചിക്കുന്നത്.

കഴിഞ്ഞ ആറുമാസമായി റെയിൽവേ സ്റ്റേഷന് സമീപം ലോട്ടറി സ്റ്റാൾ നടത്തിവരുന്ന നരേഷ് മോംഗ വിറ്റ ടിക്കറ്റുകൾക്ക് നേരത്തെ ലക്ഷങ്ങളൊക്കെ സമ്മാനം ലഭിച്ചിരുന്നു. ആദ്യമായാണ് ഒരുകോടി രൂപ അടിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY WINNER, LOTTERY, ONE CRORE WINNER, LOTTERY PRIZE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360