SignIn
Kerala Kaumudi Online
Friday, 23 October 2026 4.21 PM IST

'കാര്യങ്ങളെ ലളിതമായി കാണാനാണ്  എനിക്കിഷ്ടം, സ്വന്തം പ്രകടനത്തിൽ മാത്രമാണിപ്പോൾ ശ്രദ്ധ'

READ ENGLISH VERSION

sanju-samson
സഞ്ജു സാംസൺ

ക്രൈസ്റ്റ് ചർച്ച്: വിമർശനങ്ങൾക്കും ചർച്ചകൾക്കും മറുപടി നൽകുന്നതിനേക്കാൾ സ്വന്തം പ്രകടനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സഞ്ജു സാംസൺ. ടീമിൽ കളിക്കുമ്പോൾ വിമർശനങ്ങളും അഭിപ്രായങ്ങളും സ്വാഭാവികമാണെന്നും സഞ്ജു വ്യക്തമാക്കി. ന്യൂസിലൻഡിനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിലെ വിജയത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സോഷ്യൽ മീഡിയയിലോ അല്ലാതെയോ ആളുകൾ എന്തുപറയുന്നു എന്ന് ശ്രദ്ധിക്കാൻ നമുക്ക് കഴിയില്ല. നമ്മുടെ പരിശീലനത്തിലും മത്സരത്തിലും പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. ഇന്ത്യൻ ടീമിനായി കളിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അത്രമാത്രം ചർച്ചകളും അഭിപ്രായങ്ങളും ചുറ്റുമുണ്ടാകും. എന്നാൽ അവർ പറയുന്നത് തെറ്റാണെന്ന് തെളിയിക്കുക എന്ന ചിന്താഗതിയോടെയല്ല ഞാൻ കളിക്കുന്നത്. ക്രിക്കറ്റിനാണ് ഞാൻ എപ്പോഴും മുൻഗണന നൽകുന്നത്. എന്റെ പരിശീലനത്തെ ഞാൻ ബഹുമാനിക്കുന്നു, കാര്യങ്ങൾ ലളിതമായി കാണാനാണ് എനിക്കിഷ്ടം. പുറത്തുനിന്നുള്ള അഭിപ്രായങ്ങൾ എന്റെ ചിന്താഗതിയെ ബാധിക്കാൻ ഞാൻ അനുവദിക്കാറില്ല," - സഞ്ജു പറഞ്ഞു.

ന്യൂ​സി​ലാ​ൻ​ഡ് ​ പ​ര്യ​ട​ന​ത്തി​ലെ ​ ​ആ​ദ്യ​ ​ മ​ത്സ​ര​ത്തി​ൽ ​ ​ത​ക​ർ​പ്പ​ൻ ​ ​ചേ​സിം​ഗിലാണ് ഇന്ത്യ ​വി​ജ​യിച്ചത്.​ ​ ഇ​ന്ന​ലെ​ ​ക്രൈ​സ്റ്റ്ച​ർ​ച്ചി​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​ട്വ​ന്റി​-20​യി​ൽ​ ​കി​വീ​സ് ​ഉ​യ​ർ​ത്തി​യ​ 225​/4​ ​എ​ന്ന​ ​സ്കോ​ർ​ ​ചേ​സ് ​ചെ​യ്ത​ ​ ഇ​ന്ത്യ​ ​ര​ണ്ട് ​പ​ന്തു​ക​ളും​ ​നാ​ലു​വി​ക്ക​റ്റു​ക​ളും​ ​ബാ​ക്കി​നി​ൽ​ക്കേ​യാ​ണ് ​ജ​യം​ ​ക​ണ്ട​ത്. മ​ല​യാ​ളികളുടെ അഭിമാനമായ​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റ​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​യും​ ​(33​ ​പ​ന്തു​ക​ളി​ൽ​ 67​ ​റ​ൺ​സ്), ​ഓ​പ്പ​ണ​ർ​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​ ​(29​),​ക്യാ​പ്ട​ൻ​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​(42​),​ ​ന​മാ​ൻ​ ​ധി​ർ​ ​(42​നോ​ട്ടൗ​ട്ട്)​ ​എ​ന്നി​വ​രു​ടെ​ ​പോ​രാ​ട്ട​ങ്ങ​ളു​മാ​ണ് ​ഇ​ന്ത്യ​യ്ക്ക് ​അ​ഭി​മാ​ന​ ​വി​ജ​യം​ ​ന​ൽ​കി​യ​ത്.​ ​

എ​ട്ടു​ഫോ​റു​ക​ളും​ ​നാ​ലു​സി​ക്സു​ക​ളും​ ​പ​റ​ത്തി​ ​ഇ​ന്ത്യ​ൻ​ ​വി​ജ​യ​ത്തി​ന് ​അ​ടി​ത്ത​റ​യി​ട്ട​ ​സ​ഞ്ജു​വാ​ണ് ​പ്ളേ​യ​ർ​ ​ഒ​ഫ് ​ദ​ ​മാ​ച്ച്.​ ​ഇ​തോ​ടെ​ ​ഇ​ന്ത്യ​ ​അ​ഞ്ചു​മ​ത്സ​ര​പ​ര​മ്പ​ര​യി​ൽ​ 1​-0​ത്തി​ന് ​മു​ന്നി​ലെ​ത്തി.​ ​പ​ര​മ്പ​ര​യി​ലെ​ ​ര​ണ്ടാം​ ​മ​ത്സ​രം​ ​ശ​നി​യാ​ഴ്ച ​ ​ഇ​തേ​വേ​ദി​യി​ൽ​ ​ന​‌​ട​ക്കും.

English Summary

Sanju Samson stated he focuses on performance, not external criticisms, after his Man-of-the-Match winning 67 runs helped India clinch the first T20 against New Zealand. India successfully chased down 225, securing a 1-0 lead in the five-match series. He emphasized prioritizing training over public opinion.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON, INDIA NEW ZEALAND T20I SERIES, SANJU SAMSON STATEMENT, INDIAN CRICKET TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360