SignIn
Kerala Kaumudi Online
Friday, 23 October 2026 1.57 PM IST

'കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ പാകിസ്ഥാൻ സ്വീകരിച്ചില്ല, സംസ്‌‌കാരം നടത്തിയത് ഇന്ത്യ'

kargil-war
കാർഗിൽ യുദ്ധത്തിനുശേഷം ഇന്ത്യൻ സൈനികർ ദേശീയ പതാക ഉയർത്തിയപ്പോൾ

ന്യൂഡൽഹി: 1999ലെ കാ‌ർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ സ്വീകരിക്കാൻ പാകിസ്ഥാൻ വിസമ്മതിച്ചതായി യുഎന്നിൽ ഇന്ത്യ. 'മതസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും' സംബന്ധിച്ച് പ്രത്യേക റിപ്പോർട്ടറുമായി നടത്തിയ സംവാദത്തിൽ ഉന്നത ഇന്ത്യൻ നയതന്ത്രജ്ഞർക്കൊപ്പം പങ്കെടുത്ത ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യസംഘത്തിലെ ഫസ്റ്റ് സെക്രട്ടറി ഭാവിക മംഗളാനന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച തെളിവുകളും ഇന്ത്യ ഹാജരാക്കി.

'1999ൽ കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹങ്ങൾ പോലും ഏറ്റുവാങ്ങാൻ തയ്യാറാകാതിരുന്ന ഒരു രാഷ്ട്രം വിശ്വാസത്തെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനെക്കുറിച്ചും ഇത്രയേറെ ആവേശത്തോടെയും യാതൊരു മടിയുമില്ലാതെയും സംസാരിക്കുന്നത് വലിയൊരു വൈരുദ്ധ്യമാണ്. പാകിസ്ഥാൻ സൈനികരുടെ മൃതദേഹങ്ങൾ സൈനിക ബഹുമതികളോടെയും ഇസ്‌ലാമിക ആചാരപ്രകാരവും സംസ്കരിച്ചത് ഇന്ത്യൻ സൈന്യമാണ്.

ജമ്മു കാശ്മീരിലെ സംഭവവികാസങ്ങളെക്കുറിച്ച് പാകിസ്ഥാൻ കാണിക്കുന്ന അമിതമായ താൽപര്യം യഥാർത്ഥത്തിൽ അവർ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ജമ്മു കാശ്മീരിലെ റാവലക്കോട്ട് പോലെയുള്ള പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളിലാണ് ഉണ്ടായിരിക്കേണ്ടത്. പാകിസ്ഥാനിൽ പല ന്യൂനപക്ഷ വിഭാഗങ്ങളുടെയും എണ്ണം കുറഞ്ഞുവരികയാണ്. അവരുടെ അവകാശങ്ങൾ നിരന്തരം ലംഘിക്കപ്പെടുന്നു. സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു രാഷ്ട്രത്തിന് ഇന്ത്യയെ ഉപദേശിക്കാൻ യാതൊരു അർഹതയുമില്ല'- ഭാവിക മംഗളാനന്ദൻ വ്യക്തമാക്കി.


English Summary

India told the United Nations that Pakistan refused to accept the bodies of its soldiers killed during the 1999 Kargil War. Indian diplomat Bhavika Mangalanandan said the Indian Army buried Pakistani soldiers with military honours and Islamic rites. She also criticised Pakistan over alleged minority rights violations and urged it to address developments in Pakistan-occupied Jammu and Kashmir.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA PAKISTAN KARGIL WAR, BHAVIKA MANGALANANDAN UN SPEECH, PAKISTAN REFUSED KARGIL SOLDIERS BODIES, INDIA PAKISTAN KARGIL WAR NEWS, KARGIL WAR SOLDIERS BURIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360