മുംബയ്: ഇന്ത്യൻ ക്രിക്കറ്റിൽ പ്രിൻസ് എന്ന് വിശേഷിപ്പിക്കുന്ന ശുഭ്മാൻ ഗില്ലും കിംഗ് എന്നറിയപ്പെടുന്ന വിരാട് കൊഹ്‌ലിയും തമ്മിലുള്ള സൗഹൃദം ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ പരിചിതമാണ്. കൊഹ്‌ലിയോടുള്ള തന്റെ അടുത്ത സൗഹൃദവും ആരാധനയും ഗിൽ പലപ്പോഴായി പരസ്യമാക്കിയിട്ടുമുണ്ട്. ഇപ്പോൾ ഗില്ലിന് ലഭിച്ച പുതിയ സ്ഥാനമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
കൊഹ്‌ലിയുടെ മകൻ അകായ്‌യുടെ ‘അങ്കിൾ’ എന്ന നിലയിലാണ് അടുത്തിടെ ഒരു ഇൻസ്റ്റഗ്രാം റീലിൽ ഗില്ലിനെ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആരാധകർ കമന്റ് ബോക്സിൽ കമന്റുകളും മീമുകളുമായി എത്തി. ഇതിനിടെ ഗില്ലും റീലിൽ തമാശ കമന്റുമായി എത്തിയതോടെ സംഭവം ഹിറ്റായി.
അകായ്‌യുടെ സ്കൂൾ അദ്ധ്യാപകനായി ഒരു കണ്ടന്റ് ക്രിയേറ്റർ അഭിനയിക്കുന്ന വീഡിയോ ആണ് വൈറലായത്. ചെറിയൊരു തെറ്റിന് ശിക്ഷയായി അടുത്ത ദിവസം മാതാപിതാക്കളായ വിരാട് കൊഹ്‌ലിയെയും അനുഷ്ക ശർമയെയും സ്കൂളിലേക്ക് കൊണ്ടുവരണമെന്ന് അദ്ധ്യാപകൻ അകായ്‌യോട് ആവശ്യപ്പെടുന്നതാണ് വീഡിയോയിലെ രംഗം. ഇതിനിടെയാണ് തമാശയ്ക്ക് മറ്റൊരു ട്വിസ്റ്റ് കൂടി നൽകുന്നത്. അകായോട് തന്റെ ‘അങ്കിൾ’ ശുഭ്മൻ ഗില്ലിനെയും ഒപ്പം കൊണ്ടുവരാൻ അദ്ധ്യാപകൻ ആവശ്യപ്പെടുന്നുണ്ട്. ഇതോടെയാണ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
വീഡിയോയ്ക്ക് കമന്റുമായി സാക്ഷാൽ ഗിൽ തന്നെ എത്തിയതോടെ വീഡിയോ ആരാധകർ ആഘോഷമാക്കി. 'സഹോദരാ, വിഷമിക്കേണ്ട ഞാൻ നോക്കിക്കോളം' എന്നാണ് ഗിൽ വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കമന്റിൽ വിരാട് കൊഹ‌്ലിയെയും ടാഗ് ചെയ്തിട്ടുണ്ട്. ഗില്ലിന്റെ ഈ രസകരമായ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ആരാധകർ ഇരുവരുടെയും സൗഹൃദത്തെ പ്രശംസിക്കുകയും ഗില്ലിന്റെ കമന്റ് ഏറ്റെടുക്കുകയും ചെയ്തു.
Shubman Gill and Virat Kohli share a close friendship, often admired by cricket fans. A humorous Instagram reel recently introduced Gill as Akaay Kohli’s “uncle,” attracting widespread attention and memes. The reel shows a teacher asking Akaay to bring his parents, Virat and Anushka, to school, along with “uncle” Gill. Gill himself commented, “Don’t worry bro, I’ll handle it,” tagging Kohli.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |