SignIn
Kerala Kaumudi Online
Saturday, 11 July 2026 4.18 PM IST

സിംഗിൽ ആണോ? വിഷമിക്കേണ്ട; ദിവസവാടകയ്ക്ക് കൂടെ വരാമെന്ന് യുവതി, പോസ്റ്റ് വൈറൽ

post
പ്രതീകാത്മക ചിത്രം

വിദേശരാജ്യങ്ങളിൽ കാമുകികളെയും കാമുകന്മാരെയും കുറച്ച് സമയത്തേക്ക് വാടകയ്ക്കൊടുക്കുന്നത് സാധാരണമായ ഒരു കാര്യമാണ്. എന്നാൽ ഈ രീതി ഇന്ത്യയിലും ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?​ അത്തരത്തിലുള്ള ഡൽഹി സ്വദേശിനിയുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏകാന്തത അനുഭവിക്കുന്ന പുരുഷന്മാർക്കായി ഒരു ദിവസം തന്നെ വാടകയ്ക്ക് നൽകാൻ തയ്യാറാണെന്നാണ് യുവതി പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇത് സ്ഥിരമല്ലെങ്കിലും മുൻപും സമാനരീതിയിലുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ദിവ്യ എന്ന യുവതിയാണ് ഇത്തരത്തിൽ എക്സിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 'റെന്റ്‌ മി ഫോർ എ ഡേ' എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കോഫി ഡേറ്റിന് 2000 രൂപയാണ്. ഡിന്നർ, മൂവി ഡേറ്റ് 3,000 രൂപ. കുടുംബത്തെ കാണാനും അവരുടെ മുന്നിൽ കാമുകിയായി അഭിനയിക്കാനും 3,500 രൂപ. ഒരു ബെെക്ക് ഡേറ്റിന് 4000 രൂപയാണ് . ഈ ഡേറ്റിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ 6000 രൂപയാണ് ചെലവഴിക്കേണ്ടത്. ഒരുമിച്ച് പാകം ചെയ്യാൻ 3,500 രൂപയാണ്. ഒരുമിച്ച് യാത്ര പോകാൻ 10,000 രൂപ. തുടങ്ങിയവയാണ് യുവതിയുടെ പോസ്റ്റിൽ പറയുന്നത്. ക്ലയന്റിന്റെ ആവശ്യങ്ങൾ അനുസരിച്ച് പ്ലാനുകളിൽ മാറ്റം ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

എന്തായാലും ഏകാന്തതയും മാനസിക സമ്മർദവും കുറയ്ക്കാൻ 'പാർട്‌ണർ റെന്റിംഗ്' രീതി തീരഞ്ഞെടുക്കുന്ന നിരവധി പേർ ഉണ്ടെന്നും ഇത്തരത്തിൽ യുവതികൾ നല്ല വരുമാനം നേടുന്നുണ്ടെന്നും ചിലർ പോസ്റ്റിന് താഴെ പ്രതികരിച്ചു.

English Summary

A Delhi woman’s social media post about offering herself as a “rental partner for a day” has gone viral. The post, titled “Rent Me For A Day,” lists different packages such as coffee dates, movie dates, family meetings, cooking together, and trips with separate charges. While partner rental services are common in some countries, the trend is not widespread in India. Some users commented that such services are being chosen by people to deal with loneliness and stress.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RENT GIRLFRIEND INDIA, DELHI WOMAN VIRAL POST, RENT ME FOR A DAY, VIRALPOST, GIRLFRIEND RENTAL SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360