
റായ്പൂർ : സ്മൃതി മന്ഥന സ്ഥിരം ക്യാപ്ടനായ ശേഷമുള്ള ആദ്യ പരമ്പരയിൽ സമ്പൂർണ ജയം നേടി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. മൂന്നാം മത്സരത്തിൽ 92 റൺസിന്റെ ജയം നേടിയ ഇന്ത്യ സിംബാബ്വെ വനിതാ ടീമിനെതിരായ ട്വന്റി- 20 പരമ്പര 3 -0ത്തിന് തൂത്തുവാരി.റായ്പൂരിൽ മൂന്നാം ട്വന്റി -20യിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 216 റൺസെടുത്തു. മറുപടിക്കിറങ്ങിയ സിംബാബ്വെയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 124 റൺസേ നേ ടാനായുള്ളൂ.41 പന്തിൽ 5 സിക്സും 10 ഫോറും ഉൾപ്പെടെ 91 റൺസുമായി പുറത്താകാതെ നിന്ന് മുൻ ക്യാപ്ടൻ ഹർമൻ പ്രീത് കൗറാണ് ഇന്ത്യയുടെ വൻ വിജയത്തിന് നിർണായക പങ്കുവഹിച്ചത്.
വിതുമ്പി ഹർമൻ
ഫോമിലേക്ക് തിരിച്ചെത്തിയ ഹർമൻ മത്സര ശേഷം കമന്റേറ്റർമാരുമായുള്ള അഭിമുഖത്തിനിടെ വിതുമ്പി. ഇന്ത്യൻ വനിതാ ടീമിന്റെ മുൻ പരിശീലകൻ കൂടിയായ ഡബ്ല്യു. വി രാമനോട് സംസാരിക്കവേയാണ് ഹർമൻ കരഞ്ഞത്.
ഈ ഇന്നിംഗ്സ് തന്റെ ബാറ്റിംഗ് കോച്ച് ഹിമാൻഷുവിന് സമർപ്പിക്കുന്നുവെന്നും ഹർമൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |