SignIn
Kerala Kaumudi Online
Wednesday, 28 October 2026 9.43 PM IST

'വൈഭവിന് ചോക്ളേറ്റ് നൽകി ഗംഭീർ, വില നൽകിയത് ന്യൂസിലൻഡ്; ബാറ്റുകൊണ്ട് ദീപാവലി ആഘോഷിച്ച് ഇന്ത്യൻ താരങ്ങൾ'

abhishek-sharma
വൈഭവ് സൂര്യവംശി , അഭിഷേക് ശർമ

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ഓപ്പണർ സ്ഥാനത്തേക്ക് തിരിച്ചെത്തിയ വൈഭവ് സൂര്യവംശി കാഴ്ചവച്ചത് മിന്നുന്ന പ്രകടനമാണ്. ടീം മാനേജ്മെന്റ് വൈഭവിന് നൽകിയ ഏറ്റവും മികച്ച സമ്മാനമായിരുന്നു ഓപ്പണിംഗ് സ്ഥാനമെന്ന് മുൻ ഇന്ത്യൻ താരം സദഗോപൻ രമേശ് അഭിപ്രായപ്പെട്ടു. 19പന്തിൽ നിന്ന് 45റൺസ് നേടിയ താരത്തിന്റെ ഇന്നിംഗ്സ് നാല് സിക്‌സറുകളും നാല് ഫോറുകളും ഉൾപ്പെട്ടതായിരുന്നു. രണ്ടാം ട്വന്റി20യിൽ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ വൈഭവിന് എട്ട് പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് നേടാനായത്.

വൈഭവിന് ഓപ്പണിംഗ് സ്ഥാനം നൽകിയത് ടീം മാനേജ്മെന്റ് ആ കൗമാരതാരത്തിന് ഒരു ചോക്ലേറ്റ് സമ്മാനിച്ചതുപോലെയാണെന്നാണ് രമേശിന്റെ വിലയിരുത്തൽ. അടുത്ത രണ്ട് ദിവസം അവധിയാണെന്ന് അറിഞ്ഞതോടെ മനസ് സ്വതന്ത്രമാകുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെയായിരുന്നു വൈഭവിന്റെ ബാറ്റിംഗെന്നും അദ്ദേഹം പറഞ്ഞു. സമ്മർദ്ദങ്ങളില്ലാതെ സ്വന്തം ശൈലിയിൽ കളിക്കാൻ അവസരം ലഭിച്ചതാണ് താരത്തിന്റെ പ്രകടനത്തിൽ പ്രതിഫലിച്ചതെന്നാണ് രമേശ് അഭിപ്രായപ്പെടുന്നത്.

ദീപാവലിക്ക് ഇനിയും സമയമുണ്ടെങ്കിലും ഇന്ത്യൻ ബാറ്റർമാർ പ്രത്യേകിച്ച് അഭിഷേക് പടക്കങ്ങൾ പൊട്ടിക്കുന്നതുപോലെയാണ് ബാറ്റ് ചെയ്തത്. - രമേശ് പറഞ്ഞു

ഇന്ത്യയുടെ മറ്റൊരു ഓപ്പണറായ അഭിഷേക് ശർമയുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ബൗളർമാർക്ക് അഭിഷേകിന്റെ പേര് കേൾക്കുമ്പോൾത്തന്നെ ഭയം തോന്നുന്ന രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നതെന്ന് രമേശ് പറഞ്ഞു. കഴി‌ഞ്ഞ ദിവസം നടന്ന മത്സരത്തിൽ അഭിഷേക് ഒരു രാക്ഷസനെപ്പോലെയാണ് ബാറ്റ് ചെയ്തത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഏഴ് ഓവറിൽ നിന്ന് 133 റൺസ് നേടിയത് അവിശ്വസനീയമായ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary

Former India cricketer Sadagopan Ramesh praised the team management for promoting Vaibhav Sooryavanshi to the opening slot against New Zealand. He compared the decision to giving the youngster a chocolate, allowing him to bat freely. Vaibhav scored 45 off 19 balls, while Abhishek Sharma smashed 113 runs off 38 balls. Ramesh lauded their explosive 133-run opening partnership in seven overs.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SOORYAVANSHI, GAUTAM GAMBHIR, INDIA VS NEW ZEALAND T20, SOORYAVANSHI BATTING, ABHISHEK SHARMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360