SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.33 PM IST

ഇസ്രയേൽ തിരഞ്ഞെടുപ്പ്: നെതന്യാഹുവിന് അടിതെറ്റുമോ? ഇഞ്ചോടിഞ്ച് പോരാട്ടവുമായി പ്രതിപക്ഷ സഖ്യം

READ ENGLISH VERSION

netanyahu-eisenkot
ബെഞ്ചമിൻ നെതന്യാഹു,​ ഗാദി ഐസൻകോട്ട്

ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് റിപ്പോർട്ട്. വോട്ടെണ്ണൽ 50.1 ശതമാനം പിന്നിട്ടപ്പോൾ 56 സീറ്റുകളിൽ ലീഡ് നേടി നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടി ഒന്നാംസ്ഥാനത്താണ്. മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 46 സീറ്റുകളോടെ തൊട്ടുപിന്നിലുണ്ട്. അറബ് പാർട്ടികൾ 15 സീറ്റുകളിലും ലീഡ് ചെയ്യുന്നതായാണ് റിപ്പോർട്ട്. നിലവിലെ ഫലം മാറിമറിയാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചന.

പ്രതിപക്ഷ സഖ്യം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണപക്ഷത്തെ നേരിയ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ മറികടന്ന് ഭരണം പിടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനമുണ്ട്. സർക്കാർ രൂപീകരിക്കാനാവശ്യമായ 61 സീറ്റുകൾ ഉറപ്പിക്കാൻ ഇരു സഖ്യങ്ങൾക്കും കഴിയില്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇഞ്ചോടിഞ്ച് മത്സരം ആയതിനാൽ കൃത്യമായ പ്രവചനം അസാദ്ധ്യമാണ്. എന്നാൽ ഏറ്റവും ഒടുവിൽ വന്ന എക്സിറ്റ് പോളുകളിൽ ബെഞ്ചമിൻ നെതന്യാഹു സഖ്യത്തിന് നേരിയ മുൻ‌തൂക്കം ലഭിക്കുമെന്നാണ് പറയുന്നത്. സർക്കാർ രൂപീകരണത്തിൽ അറബ് പാർട്ടികളുടെ നിലപാട് നിർണായകമാകും. ഇന്ന് ഉച്ചയോടെ വ്യക്തമായ ഫലസൂചന ലഭിക്കും.

നിർണായക തിരഞ്ഞെടുപ്പിൽ ജനങ്ങൾ വാശിയോടെ വോട്ടുചെയ്തപ്പോൾ ഇസ്രയേലിൽ റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. കണക്കനുസരിച്ച 74 ശതമാനം പേർ വോട്ടുരേഖപ്പെടുത്തി. തീവ്രവലതുപക്ഷം അധികാരത്തിലെത്തിയ 1977 ലെ തിരഞ്ഞെടുപ്പിനുശേഷം ഇതാദ്യമാണ് ഇത്രയുമധികം പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്രയേൽ പൗരത്വമുള്ള പലസ്തീൻ വംശജരായ അറബ് ന്യൂനപക്ഷം കൂട്ടത്തോടെ എത്തിയപ്പോഴാണ് പോളിംഗ് ശതമാനം ഉയർന്നത്. രാജ്യത്താകെ 73,31,981 വോട്ടർമാരാണുള്ളത്.

English Summary

Israel’s parliamentary election is witnessing a close contest. With 53% of the votes counted, Benjamin Netanyahu’s party is leading with 27 seats, followed by the opposition alliance led by former military chief Gadi Eisenkot with 22 seats. Arab parties are leading in 15 seats.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRAEL ELECTION, BENJAMIN NETANYAHU, ISRAEL ELECTION RESULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360