SignIn
Kerala Kaumudi Online
Wednesday, 28 October 2026 2.48 PM IST

ആഞ്ഞടിച്ച് അർണബ് ചുഴലിക്കാറ്റ്; പ്രവചിച്ചതിനെക്കാൾ ഇരട്ടിവേഗതയിൽ കരതൊട്ടു, ആശങ്കയിൽ ആന്ധ്രാപ്രദേശ്

READ ENGLISH VERSION

arnab-cyclone
പ്രതീകാത്മക ചിത്രം

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അർണബ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ കരതൊട്ടത്. ഇന്നലെ രാത്രിതന്നെ മിക്കപ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിൽ കനത്ത നാശനഷ്‌ടമാണ് റിപ്പോർട്ട് ചെയ്യുന്നത്.

ചുഴലിക്കാറ്റിന്റെ വേഗത കൃത്യമായി നിർണയിക്കാൻ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾക്കായില്ല. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിനെക്കാൾ ഇരട്ടിവേഗത്തിലാകും ചുഴലിക്കാറ്റ് കരയിലെത്തുന്നതെന്ന് യുഎസ് നാവികസേന മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോ‌ർട്ട് പ്രകാരം ചുഴലിക്കാറ്റിന്റെ പുറം ഭാഗത്തെ വേഗത മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയാണ്. കാറ്റിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്റർവരെ ഉയരാനും സാദ്ധ്യതയുണ്ട്.

ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ സംസ്ഥാനസർക്കാർ സ്വീകരിച്ചുവരികയാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അപകടമേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചുവരികയാണെന്നും 2,199 ദുരിതാശ്വാസ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ ദുരന്തനിവാരണ സേനയുടെ 12 ടീമുകളെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെ 10 ടീമുകളെയും രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിട്ടുള്ളതായാണ് മുഖ്യമന്ത്രി അറിയിച്ചത്. മുൻ കരുതലിന്റെ ഭാഗമായി ട്രെയിൻ, വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

English Summary

Cyclone Arnab made landfall in Andhra Pradesh around 4 am, reportedly moving faster than forecast. Wind speeds could reach 150 kmph. The state has evacuated residents, opened 2,199 relief camps and deployed disaster response teams.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYCLONE ARNAB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360