ഗ്ളാസ്ഗോ : കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യയ്ക്ക് വെയ്റ്റ്ലിഫ്ടിംഗിൽ ഒരോ വെള്ളി, വെങ്കല മെഡലുകൾ മെഡൽ കൂടി. 53 കിലോയിൽ താഴെയുള്ള വനിതകളുടെ വെയ്റ്റ് ലിഫ്ടിംഗിൽ ഛത്തീസ്ഗഡുകാരി ഗ്യാനേശ്വരി യാദവാണ് വെള്ളി നേടിയത്. 58 കിലോയിൽ താഴെയുള്ള വനിതകളിൽ ബിന്ധ്യാറാണി വെങ്കലം നേടി.
മലയാളി അത്‌ലറ്റ് എം. ശ്രീശങ്കറും നീന്തൽ താരം സജൻ പ്രകാശും ഫൈനലിലെത്തി. ലോംഗ്ജമ്പിൽ ആദ്യ ശ്രമത്തിൽതന്നെ 8.01 മീറ്റർ ചാടി ശ്രീശങ്കർ ഫൈനലിലെത്തുകയായിരുന്നു. 200 മീറ്റർ ബട്ടർഫ്ളൈ ഹീറ്റ്സിൽ മൂന്നാമനായാണ് സജൻ യോഗ്യത നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |