SignIn
Kerala Kaumudi Online
Saturday, 10 October 2026 6.29 PM IST

സമാധാന നോബൽ: നവി പിള്ളയുടെ പരിഹാസത്തിന് ട്രംപിന്റെ 'ഉപരോധ ' മറുപടി

d

വാഷിംഗ്ടൺ: സമാധാന നോബൽ ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ള (നവി പിള്ള) നേടിയ പിന്നാലെ കടുത്ത അമർഷത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നെതർലൻഡ്സിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് (ഐ.സി.സി) യു.എസ് പൂർണ ഉപരോധം ഏർപ്പെടുത്തി. ഐ.സി.സിയിലെ മുൻ ജഡ്ജിയാണ് നവി. നവിയെ രൂക്ഷമായി വിമർശിക്കുന്ന അമേരിക്കൻ അഭിഭാഷകന്റെ പോസ്റ്റ് ട്രംപ് സോഷ്യൽ മീഡിയയിൽ ഷെയറും ചെയ്തു.


ജർമ്മനിയിലെ പരിപാടിയ്ക്കിടെ പുരസ്കാര വിവരം അറിഞ്ഞ നവി,​ പ്രസംഗത്തിനിടെ ട്രംപിനെ പരിഹസിച്ചിരുന്നു. 'നിങ്ങൾ കൈയ്യടി കുറച്ചുകൂടി തുടർന്നാൽ,​ ഞാൻ സമ്മാനം ട്രംപുമായി പങ്കുവച്ചേക്കാം ' എന്നാണ് നവി തമാശ രൂപേണ സദസിനോട് പറഞ്ഞത്. കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും നോബൽ തനിക്ക് കിട്ടുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.


# 'യു.എസ് വിരോധി'

(നവിക്കെതിരെ ട്രംപ് ഷെയർ ചെയ്ത പോസ്റ്റിലെ ഭാഗങ്ങൾ)


 നവിക്ക് സമ്മാനം നൽകിയതോടെ നോബൽ കമ്മി​റ്റി തരംതാഴ്‌ന്നു
 നവി യു.എസിനെയും ഇസ്രയേലിനെയും വെറുക്കുന്നു. അവർ ഭീകരരെ ആദരിച്ചു. ഹമാസിന് പ്രതിഫലം നൽകി

 സമാധാനം വളർത്താൻ അവർ ഒന്നും ചെയ്തില്ല


# ഐ.സി.സിക്ക് പ്രഹരം


 യു.എസ് പൗരന്മാരും കമ്പനികളും ഐ.സി.സിയുമായുള്ള സാമ്പത്തിക ഇടപാടുകൾ 6 മാസത്തിനുള്ളിൽ അവസാനിപ്പിക്കണം. യു.എസിലെ ഐ.സി.സി ആസ്തികൾ മരവിപ്പിക്കും

 അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് ഐ.സി.സി തടസങ്ങൾ നേരിട്ടേക്കും

 ഐ.സി.സിക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഗാസ യുദ്ധത്തിന്റെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കം നേതാക്കൾക്ക് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് യു.എസിനെ ചൊടിപ്പിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360