
പനാമ സിറ്റി: മദ്ധ്യ അമേരിക്കൻ രാജ്യമായ പനാമയിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ പനാമ സിറ്റിയിൽ അടക്കം പ്രകമ്പനമുണ്ടായി. മദ്ധ്യ, തെക്കൻ അമേരിക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രാദേശിക സമയം, ഇന്നലെ ഉച്ചയ്ക്ക് 12.56ന് (ഇന്ത്യൻ സമയം രാത്രി 11.26) തെക്കൻ പനാമയിലെ അസ്വേറോ ഉപദ്വീപിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ 6.0 തീവ്രതയിലെ തുടർ ചലനവും ഉണ്ടായി. ആളപായമോ നാശനഷ്ടമോ സംബന്ധിച്ച വിവരം ലഭ്യമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |