SignIn
Kerala Kaumudi Online
Monday, 27 July 2026 3.45 PM IST

'നിങ്ങളുടെ ഒരാഗ്രഹം പോലും നിറവേറ്റാൻ കഴിഞ്ഞില്ല, ഞാൻ പരാജയപ്പെട്ടു', നീറ്റ് പുനഃപരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥി ജീവനൊടുക്കി

READ ENGLISH VERSION
angita
അങ്കിത സാംഗ്‌ളെ, ആത്മഹത്യാ കുറിപ്പ്

മുംബയ്: നീറ്റ് പുനഃപരീക്ഷയിൽ ഏറെ പിന്നിലായതിന്റെ മനോവിഷമത്തിൽ വിദ്യാർത്ഥിനി ജീവനൊടുക്കി. മഹാരാഷ്‌ട്രയിലെ അഹില്യാനഗർ ജില്ലയിലെ ജലാൽപൂരിലാണ് സംഭവം. ഈ ഗ്രാമത്തിലെ അങ്കിത സാംഗ്‌ളെ എന്ന പെൺകുട്ടിയാണ് വീട്ടിനുള്ളിൽ ജീവനൊടുക്കിയതായി കണ്ടെത്തിയത്. നീറ്റ് പരീക്ഷയിൽ മാർക്ക് തീരെ കുറഞ്ഞതിൽ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു കുട്ടി. ആകെ 166 മാർക്കാണ് അങ്കിതയ്‌ക്ക് കിട്ടിയത്.

കിടപ്പുമുറിയിൽ തൂങ്ങിമരിച്ച അങ്കിത മറാത്തി ഭാഷയിലെഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. നിങ്ങളെല്ലാം എന്നെ ഒരുപാട് സ്‌നേഹിച്ചു. എന്നാൽ നിങ്ങളുടെ ഒരാഗ്രഹം പോലും സാധിച്ചുതരാൻ എനിക്ക് കഴിഞ്ഞില്ല. എല്ലാ പ്രതിസന്ധിയിലും അമ്മ എന്നെ ഒരു സുഹൃത്തിനെ പോലെ പിന്തുണച്ചു. ദാദയും (ജ്യേഷ്‌ഠൻ) എന്നെ ഏറെ സഹായിച്ചു. അമ്മയെയും അച്ഛനെയുംകാൾ നീയെന്നെ സ്‌നേഹിച്ചു. എന്റെ മരണത്തിന് നിങ്ങളാരും ഉത്തരവാദികളല്ല. ഞാൻ നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തപ്പോൾ നിങ്ങളൊക്കെ എനിക്കുവേണ്ടി എല്ലാ ത്യാഗവും ചെയ്‌തു. എന്നാൽ ഞാൻ പരാജയപ്പെട്ടു.'- ഇങ്ങനെയാണ് അങ്കിത കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.

English Summary

A student in Maharashtra allegedly died by suicide after experiencing severe emotional distress over her poor performance in the NEET re-examination. The incident occurred in Jalalpur village of Ahilyanagar district, where Ankita Sangle was found dead inside her home. Authorities are investigating the circumstances surrounding the tragedy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET, NEET REEXAM, GIRL DIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY