തിരുവനന്തപുരം: പിതാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസിൽ മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ശിവകുമാർ (29), ഹരികൃഷ്ണൻ (23) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 26ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.
നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളംകെട്ടുവിള ഭാഗത്ത് സ്ക്രാപ്പ് ഷോപ്പ് നടത്തി വരികയായിരുന്ന മുരുകനെയാണ് (56) ആക്രമിച്ചത്. സാമ്പത്തിക തർക്കങ്ങളെ തുടർന്ന മുരുകനെ ഭാര്യയും മക്കളും ചേർന്ന് കടയിലെത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. മുരുകൻ മറ്റൊരു വിവാഹം കഴിച്ചതിലുള്ള വിരോധവും കുടുംബത്തിനകത്തെ സ്വത്തു തർക്കവുമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന് പ്രേരണ നൽകിയ ഭാര്യ സെൽവിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി, ഒളിവിലായിരുന്ന പ്രതികൾ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |