കീഴ്വായ്പൂർ: പോക്സോ കേസിൽ മധ്യവയസ്ക്കനെ കീഴ് വായ്പൂർ പൊലീസ് അറസ്റ്റു ചെയ്തു. മല്ലപ്പള്ളി മഠത്തും കുന്നേൽ വീട്ടിൽ ജേക്കബ് തോമസ് (52) ആണ് പിടിയിലായത്. ഇയാൾ 2019 മുതൽ കഴിഞ്ഞവർഷം വരെ കുട്ടിയെ പലതവണ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടി പരാതിയിൽ പറഞ്ഞു. പീഡന ശ്രമത്തെപ്പറ്റിയുള്ള വിവരം ഇപ്പോഴാണ് കുട്ടി പുറത്തു പറയുന്നത്.
കീഴ് വായ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ നൗഫൽ, സി.പി.ഒമാരായ സുനിൽകുമാർ, അരുൺരാജ് , അർജുൻ , വിഷ്ണു ഐ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |