SignIn
Kerala Kaumudi Online
Monday, 26 October 2026 8.09 AM IST

മുഖ്യമന്ത്രിക്ക് ആക്രമണ ഭീഷണി; യുവാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

police

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ കോഴിക്കോട്ടെത്തുമ്പോൾ ആക്രമിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് സന്ദേശം നൽകിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മഞ്ചേരി പാണ്ടിക്കാട് സ്വദേശിയായ മാനസികാസ്വസ്ഥ്യമുള്ള യുവാവിനെ പിന്നീട് കോഴിക്കോട് ടൗൺ പൊലീസ്, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ഇന്നലെ സംസ്ഥാന സ്കൂൾ കായിക മേളയുടെ ഉദ്ഘാടനമടക്കം വിവിധ പരിപാടികൾക്കായി മുഖ്യമന്ത്രി വി.ഡി സതീശനും മന്ത്രി ടി.സിദ്ദീഖും കോഴിക്കോട്ടുണ്ടായിരുന്നു. ഇവിടെയെത്തുമ്പോൾ ആക്രമിക്കപ്പെടാമെന്നാണ് തിരുവനന്തപുരം റെയിൽവെ പൊലീസിന് സന്ദേശം ലഭിച്ചത്. തുടർന്നാണ് കോഴിക്കോട്ടു നിന്ന് അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE, LATESTNEWS, THREATENING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY