
നാഗർകോവിൽ: അഴകപുരം ടൗൺ പഞ്ചായത്ത് ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ നാല് പേരെ അഞ്ചുഗ്രാമം പൊലീസ് പിടികൂടി. കൊട്ടാരം അച്ഛൻക്കുളം സ്വദേശി കവിനെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് അഴകപുരം സ്വദേശികളായ സൈറസ്, മുത്തുകുമാർ, സെന്തിൽനാദൻ തുടങ്ങിയവരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി അഴകപുരം മീൻ ചന്തയ്ക്ക് സമീപത്തുവെച്ച് കവിനും സൈറസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സൈറസ് കത്തികൊണ്ട് കവിന്റെ നെഞ്ചിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ജില്ലാ പൊലീസ് മേധാവി അൻശൂൽ നാഗർ പരിശോധന നടത്തിയ ശേഷം രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് നാലുപേരെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |