SignIn
Kerala Kaumudi Online
Friday, 26 June 2026 3.02 AM IST

ലൈംഗിക ബന്ധത്തിനായി പുരുഷൻമാരെ തേടിയെത്തും,​ ഒടുവിൽ സംഭവിച്ചത്

arrest

ലണ്ടൻ : ലൈംഗിക ബന്ധത്തിനായി പണം വാങ്ങി വീടുകളിലെത്തി പുരുഷൻമാരെ ബോധം കെടുത്തി കവർച്ച് നടത്തുകയും രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ പ്രതികൾ കുറ്രക്കാരെന്ന് തെളിഞ്ഞു,​ പ്രതികളായ മദാലിൻ ഡുമിട്രു (30)​,​ അദീന മിഹായ് (31)​ എന്നിവരാണ് ഓക്സ്‌ഫോ‌ർഡ് ക്രൗൺ കോടതിയിൽ കുറ്റം സമ്മതിച്ചത്. ഗാരി മൗവറ്റ് (37)​,​ മാൽക്കം കിംഗ് (80)​ എന്നിവരെ കൊലപ്പെടുത്തിയെന്നും മറ്റ് രണ്ടുപേരെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചെന്നും ഇവർ മൊഴി നൽകി.

2024 ഓഗസ്റ്റ് മുതൽ 2025 ജൂലായ് വരെ യു.കെയിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ലൈംഗിക ബന്ധത്തിന് തയ്യാറാണെന്ന് പറഞ്ഞ് മുൻകൂർ പണം വാങ്ങിയ ശേഷം മിഹായ് ഇരകളുടെ വീടുകളിലെത്തും. തുടർന്ന് ലഹരി മരുന്ന് കലർത്തിയ പാനീയം നൽകി ബോധരഹിതരാക്കുകയും കവർച്ച നടത്തുകയുമാണ് ഇവർ ചെയ്തു വന്നത്. അമിതമായി ലഹര് മരുന്ന് ശരീരത്തിൽ പ്രവേശിച്ചതിനെ തുടർന്ന് ഗൗരി മൗവറ്റും മാൽക്കം കിംഗും മരിച്ചിരുന്നു. സമാന രീതിയിൽ മറ്റ് രണ്ടുപേരെയും ഉവർ അപായപ്പെടുത്താനും ഇവർ ശ്രമിച്ചു. പ്രതികൾക്കുള്ള ശിക്ഷ കോടതി ഉടൻ പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY