SignIn
Kerala Kaumudi Online
Friday, 16 October 2026 8.02 AM IST

ഫുൾ രജനി എനർജി

sss

സ്‌​‌​ക്രീ​നി​ൽ​ ​ഫു​ൾ​ ​സ്വാ​ഗി​ൽ​ ​ടൈ​ഗ​ർ​ ​മു​ത്തു​വേ​ൽ​ ​പാ​ണ്ഡ്യ​നാ​യി​ ​ര​ജ​നി​കാ​ന്ത് ​നി​റ​ഞ്ഞാ​ടി.​ ​ജ​യി​ല​റി​ന് ​മി​ക​ച്ച​ ​സീ​ക്വ​ൽ​ ​ത​ന്നെ​യാ​ണ് ​സം​വി​ധാ​യ​ക​ൻ​ ​നെ​ൽ​സ​ൺ​ ​ഒ​രു​ക്കി​യ​ത്.​ ​കേ​ര​ള​ത്തി​ൽ​ 800​ ​സ​ക്രീ​നി​ൽ​ ​നാ​ലാ​യി​ര​ത്തി​ല​ധി​കം​ ​തി​യേ​റ്റ​റി​ൽ​ ​ത​ലൈ​വ​ർ​ ​വി​ള​യാ​ട്ടം​ ​ന​ട​ത്തി​യ​താ​ണ് ​ആ​ദ്യ​ ​ദി​ന​ ​കാ​ഴ്ച.​ ​ആ​ഗോ​ള​ക​ള​ക്ഷ​ൻ​ 150 കോ​ടി​ ​എത്തി എ​ന്നാ​ണ് റിപ്പോർട്ട്.​ ​


നാ​ളെ​ ​മു​ത​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​അ​വ​ധി​ ​ദി​വ​സ​ങ്ങ​ൾ​ ​വ​രു​ന്ന​ത് ​വ​ൻ​നേ​ട്ട​മാ​യി​ ​മാ​റും.​ ​കോ​ളി​വു​ഡി​ൽ​ ​ആ​ദ്യ​മാ​യി​ 1000​കോ​ടി​ ​ക്ള​ബ് ​ക​യ​റു​ന്ന​ ​ചി​ത്ര​മാ​യി​ ​ജ​യി​ല​ർ​ 2​ ​മാ​റും​ ​എ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​ജ​യി​ല​റി​നു​ ​മു​ക​ളി​ൽ​ ​ജ​യി​ല​ർ​ 2​ ​എ​ത്തി​ ​എ​ന്ന് ​ആ​രാ​ധ​ക​ർ​ ​വി​ല​യി​രു​ത്തു​മ്പോ​ൾ​ ​പ​ഴു​തു​ക​ള​ട​ച്ചു​ള്ള​ ​തി​ര​ക്ക​ഥ​ ​ആ​ണ് ​ഇ​തി​ന്റെ​ ​പ്ര​ധാ​ന​ ​കാ​ര​ണം.​ 75​ ​വ​യ​സി​ലും​ ​ഫു​ൾ​ ​എ​ന​ർ​ജി​യി​ലാ​ണ് ​ര​ജ​നി​കാ​ന്ത്.

​ ​മാ​സും​ ​ക്ളാ​സും​ ​കോ​മ​ഡി​യും​ ​വൈ​കാ​രി​ക​ ​നി​മി​ഷ​ങ്ങ​ളും​ ​കൃ​ത്യ​മാ​യി​ ​ത​ന്നെ​ ​കോ​ർ​ത്തി​ണ​ക്കി.​ ​ത​ന്റെ​ ​ത​ന​ത് ​ '​ഡോ​ക്ട​ർ​"​ ​സ്റ്റൈ​ൽ​ ​കോ​മ​ഡി​ ​മേ​ള​വു​മാ​യി​ ​ആ​ദ്യ​പ​കു​തി​ ​നെ​ൽ​സ​ൺ​ ​കൊ​ണ്ടു​പോ​യി.​ ​ആ​വോ​ളം​ ​ചി​രി​ ​ത​രു​ന്നു​ണ്ട് ​യോ​ഗി​ ​ബാ​ബു​വും​ ​ന​മോ​നാ​രാ​യ​ണയും.​ ​ര​ജ​നി​യെ​ ​നേ​രി​ടു​ന്ന​ ​ദി​ലീ​പ് ​എ​ന്ന​ ​പ്ര​തി​നാ​യ​ക​നാ​യി​ ​എ​ത്തി​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റി.​ ​ര​ജ​നി​യോ​ടൊ​പ്പം​ ​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​സു​രാ​ജ് ​തി​ള​ങ്ങു​ക​ ​ത​ന്നെ​ ​ചെ​യ്തു.​'​വ​ർ​മ്മ​നാ​യി​ ​"​ ​വി​നാ​യ​ക​ൻ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ൾ​ ​വീ​ണ്ടും​ ​'​ജ​യി​ല​ർ​"​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി.​ ​


സി​നി​മ​യി​ലെ​ ​അ​മ്പ​താം​വ​ർ​ഷ​ത്തി​ലും​ ​ഒ​രേ​ ​ഒ​രു​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​താ​ൻ​ത​ന്നെ​ ​എ​ന്ന് ​ര​ജ​നി​കാ​ന്ത് ​തെ​ളി​യി​ക്കു​ക​യാ​ണ് ​ഓ​രോ​ ​രം​ഗ​ത്തും.​അ​മീ​ർ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​കോ​ട്ട​യം​ ​ന​സീ​റും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​ ​കോ​ട്ട​യം​ ​ന​സീ​ർ,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​ഹ​ക്കിം​ ​ഷാ​ ,​രാ​ജേ​ഷ് ​മാ​ധ​വ​ൻ​ ​എ​ന്നി​വ​രു​ടെ​ ​ത​മി​ഴ് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​ആ​ണ് .​ ​ആ​രാ​ധ​ക​ർ​ക്ക് ​ആ​വേ​ശം​ ​പ​ക​രു​ന്ന​താ​യി​രു​ന്നു​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ക്യാ​മി​യോ​ ​വേ​ഷം.​ ​ടൈ​ഗ​ർ​ ​മു​ത്തു​വേ​ൽ​ ​പാ​ണ്ഡ്യ​ന്റെ​ ​സു​ഹൃ​ത്ത് ​മാ​ത്യു​വാ​യി​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ത്തു​മ്പോ​ൾ​ ​ഒ​പ്പം​ ​ശി​വ​രാ​ജ്‌​കു​മാ​റും​ ​ജാ​ക്കി​ ​ഷ്രോ​ഫും​ ​ക​ളം​ ​നി​റ​ച്ചു.​ ​ബോ​ളി​വു​ഡ് ​താ​രം​ ​ഹൃ​ത്വി​ക് ​റോ​ഷ​ൻ​ ​മാ​സ് ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ൽ​ ​എ​ത്തി​ ​സി​നി​മ​യെ​ ​പീ​ക്ക് ​ലെ​വ​ലി​ൽ​ ​വീ​ണ്ടും​ ​എ​ത്തി​ച്ചു.​ ​ഹൃ​ത്വി​ക് ​റോ​ഷ​ന്റെ​യും​ ​സം​ഘ​ത്തി​ന്റെ​യും​ ​ഗ​ൺ​ഫൈ​റ്റ് ​രം​ഗ​ങ്ങ​ൾ​ ​ജ​യി​ല​റി​നു​ ​ന​ൽ​കു​ന്ന​ ​ഹൈ​പ്പ് ​വ​ള​രെ​ ​വ​ലു​താ​ണ്.​ ​


ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ളാ​യ​ ​മി​ഥു​ൻ​ ​ച​ക്ര​വ​ർ​ത്തി,​ ​വി​ദ്യ​ബാ​ല​ൻ​ ​എ​ന്നി​വ​ർ​ ​ഗം​ഭീ​ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​എ​ത്തി.​ ​സ്റ്റൈ​ലി​ഷ് ​ലു​ക്കി​ൽ​ ​ഡോ​ൺ​ ​ലേ​ഡി​യാ​യി​ ​എ​ത്തി​ ​'​ടൈ​ഗ​റി​നോ​ട്"​പകയോടൊപ്പം ​പ്ര​ണ​യവും തോന്നുന്നതായി ​വി​ദ്യ​ബാ​ല​ൻ കഥാപാത്രം.​ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​ ​വേ​ഷ​ത്തി​ൽ​ ​ആ​ണ് ​എ​സ്.​ജെ​ ​സൂ​ര്യ​യും​ ​ഹ​ക്കിം​ ​ഷാ​യും.​ ​


ബോ​ളി​വു​ഡ് ​ചി​ത്ര​ങ്ങ​ളി​ൽ​ ​ആ​ക്ഷ​ൻ​ ​രം​ഗ​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​അ​പേ​ഷ​ ​പോ​ർ​വാ​ൾ​ ​ഫൈ​റ്റ് ​രം​ഗ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ​ ​നേ​ടി.​ ​അ​പേ​ഷ​യു​ടെ​ ​ആ​ദ്യ​ ​ത​മി​ഴ് ​ചി​ത്രം​ ​ആ​ണ്.​ ​ട്രെ​യി​ല​റിൽ ഉ​ദ്ദേ​ശി​ച്ച​ ​ബൂം​ ​വ​രാ​ത്ത​ത് ​മി​ക​ച്ച​ ​തി​യേ​റ്റ​ർ​ ​എ​ക്സ്പീ​രി​യ​ൻ​സ് ​ന​ൽ​കു​ന്ന​തി​ൽ​ ​നെ​ൽ​സ​ൺ​ ​വി​ജ​യി​ച്ചു.​ ​ടെ​യി​ൽ​ ​എ​ൻ​ഡി​ൽ​ ​'​ക്യാ​മി​യോ​യി​ ​എ​ത്തു​ന്ന​ ​വി​ജ​യ് ​സേ​തു​പ​തി​ ​നി​റ​ഞ്ഞ​ ​കൈ​യ​ടി​ ​ത​ന്നെ​ ​വാ​ങ്ങി.​ ​ബോ​ളി​വു​ഡ് ​താ​രം​ ​നോ​റ​ ​ഫ​ത്തേ​ഹി​യു​ടെ​യും​ ​മ​ല​യാ​ള​ ​താ​രം​ ​ഷം​ന​ ​കാ​സി​മി​ന്റെ​യും​ ​(​പൂ​ർ​ണ​)​ ​ഡാ​ൻ​സ് ​ന​മ്പർ ഹൈ​ലൈ​റ്റാ​യി​ ​മാ​റി.​ ​ര​മ്യ​കൃ​ഷ്ണ​ൻ,​ ​മേ​ഘ്‌​ന​ ​രാ​ജ്,​ ​മി​ർ​ണ​ ​മേ​നോ​ൻ,​ ​സു​ജി​ത്ത് ​ശ​ങ്ക​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​അ​നി​രു​ദ്ധി​ന്റെ​ ​മ്യൂ​സി​ക്കും​ ​ബി​ജി​എ​മ്മും​ ​ജ​യി​ല​ർ​ 2​നെ​ ​പ​വ​ർ​ഫു​ൾ​ ​ആ​ക്കു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJANIKANTH, JAILER 2, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY