SignIn
Kerala Kaumudi Online
Friday, 16 October 2026 8.02 AM IST

രാവണനായി യഷ്, മുന്നിൽ രൺബീറും സായ് പല്ലവിയും

sss

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം രാമായണ റിലീസ് പോസ്റ്റർ പുറത്ത്. "യേ റാം കെ യുഗ് കാ ആരംഭ് ഹൈ" എന്ന സന്ദേശത്തോടെയാണ് പുതിയ പോസ്റ്റർ. രാവണനായി യഷ്, മുന്നിൽ ശ്രീരാമനായി രൺബീറും സീതയായി സായി പല്ലവിയും പോസ്റ്ററിലുണ്ട്. ' രാമായണ ആദ്യ ഭാഗം ലോകമെമ്പാടും നവംബർ 5ന് തിയേറ്ററുകളിൽ എത്തും.

ദസറ മുതൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കും . നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. കഥാപാത്രങ്ങളുടെ ആകർഷകമായ ലുക്കും ചിത്രത്തിന്റെ വലിയ ക്യാൻവാസും വ്യക്തമാക്കുന്ന തരത്തിലാണ് പോസ്റ്റർ.

സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം . മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു . രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് . ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഓസ്കാർ ജേതാവ് ശ്രീധർ രാഘവനാണ് തിരക്കഥ പി.ആർ.ഒ ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YASH, RANBHIR, SAIPALLAVI, CINEMA, RAMAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY