
സൂരിക്ക് ഭാഗ്യം സമ്മാനിക്കുകയാണ് മലയാള നായികമാർ. സൂരിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം മണ്ടാടിയിൽ മലയാള താരം മഹിമ നമ്പ്യാർ ആയിരുന്നു നായിക. മഹിമയുടെ ഗംഭീര പ്രകടനം മണ്ടാടിയുടെ ഹൈലൈറ്റാണ്. സൂരിയുടെ പുതിയ ചിത്രത്തിൽ നായിക രജിഷ വിജയൻ ആണ്. ഇൻട്ര് നേട്ര് നാളൈ, അയലാൻ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ആർ. രവികുമാർ ആണ് തമിഴിലും തെലുങ്കിലുമായി സൂരി ചിത്രം സംവിധാനം ചെയ്യുന്നത്.
തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. 2015ൽ ചെന്നൈ പ്രളയത്തിന്റെ പശ്ചാത്തലത്തെ ഓർമ്മിപ്പിക്കുന്ന പ്രമേയം ആണ് ചിത്രത്തിന്റേതെന്നാണ് വിവരം. പ്രളയത്തിന്റെ ദുരന്തവും അതിനെ തുടർന്നുണ്ടാകുന്ന വൈകാരിക സംഘർഷങ്ങളും ത്രില്ലർ സ്വഭാവത്തിലുള്ള സംഭവവികാസങ്ങളും ചിത്രത്തിന്റെ പ്രമേയത്തിലുണ്ടെന്നാണ് സൂചന. ബ്ളഡ് ഫോളോവസ് ദ ഫ്ളഡ് എന്നാണ് ടാഗ് ലൈൻ. ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |