SignIn
Kerala Kaumudi Online
Saturday, 17 October 2026 12.37 PM IST

ബോളിവുഡിൽ നായികയായി കൃതി ഷെട്ടി

ss

തെന്നിന്ത്യൻ താരം കൃതി ഷെട്ടി നായികയാവുന്ന പ്രണയചിത്രം 'ഹം തേരേ പ്യാർ മേൻ, ചിത്രീകരണം ആരംഭിച്ചു. രോഹിത് ഷെട്ടി അവതരിപ്പിക്കുന്ന ചിത്രം വിധി ഘോഡ്‌ഗാവോങ്കർ സംവിധാനം ചെയ്യുന്നു. സൂപ്പർ 30 എന്ന ഹിന്ദി ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ച് തുടക്കം കുറിച്ച കൃതി ഷെട്ടി ഇതാദ്യമായാണ് നായികയായി ബോളിവുഡിൽ എത്തുന്നത്.

എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് എസ്. വ്യാസ് ആണ് നിർമ്മാണം. പതിനേഴു വർഷമായി രോഹിത് ഷെട്ടിയോടൊപ്പം പ്രവർത്തിക്കുകയാണ് സംവിധായകൻ വിധി ഘോഡ്‌ഗാവോങ്കർ. ടുഡിപ് എന്റർടെയ്‌ൻമെന്റ്‌സുമായി സഹകരിച്ചാണ് നിർമ്മാണം. പ്രിയങ്ക ചൗധരി ആണ് സഹ നിർമ്മാണം. 2021ൽ ഉപ്പേന എന്ന ചിത്രത്തിലൂടെയാണ് കൃതിയുടെ തെലുങ്ക് പ്രവേശം. പഞ്ചവൈഷ്ണവ് തേജയായിരുന്നു നായകൻ. ആദ്യ ചിത്രത്തിലൂടെ തന്നെ കൃതി ശ്രദ്ധനേടി.

ബങ്കാരാജു, ദ വാരിയർ, കസ്റ്റഡി, മാനമേ എന്നിവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. ടൊവിനോ തോമസിന്റെ നായികയായി എ.ആർ.എമ്മിലൂടെ മലയാളത്തിലേക്കും വന്നു. പ്രദീപ് രംഗനാഥന്റെ നായികയായി എൽഐകെ ആണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വെങ്കടേഷ് ,​ നന്ദമുരി കല്യാൺ റാം, കീർത്തി സുരേഷ് എന്നിവരോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൈൻ സ്ക്രീൻസിന്റെ ബാനറിൽ സാഹു ഗരപതി ആണ് നിർമ്മാണം. ജനുവരി 12 വിടുതല എന്നു ചിത്രത്തിന് പേരിടാൻ ആലോചിക്കുന്നുണ്ട്,​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOLLYWOOD NEWS, KRITHI SHETTY, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY