SignIn
Kerala Kaumudi Online
Saturday, 17 October 2026 12.37 PM IST

കൽക്കി 2 ഹൈദരാബാദിൽ; ദീപികയ്ക്ക് പകരം സായ് തന്നെ

sss

പ്ര​ഭാ​സ് ​ഇ​ര​ട്ട​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ക​ൽ​ക്കി​ 2898​ ​എ.​ഡി​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​ക​ൽ​ക്കി​ 2​ തുടർ ചിത്രീകരണം ഹൈദരാബാദിൽ ആരംഭിച്ചു. കമൽഹാസനും അമിതാഭ് ബച്ചനും പ്രഭാസും ഉൾപ്പെടുന്നതാണ് ഈ ഷെഡ്യൂൾ. നാ​ഗ് ​അ​ശ്വി​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ചിത്രം അടുത്ത വർഷം റിലീസ് ലക്ഷ്യമിടുന്നു.

ആദ്യ ഭാഗത്തിൽ ദീ​പി​ക​ ​പ​ദു​കോ​ൺ​ ​അ​വ​ത​രി​പ്പി​ച്ച​ ​സു​മ​ന്തി​ ​ആ​യി​ ​സാ​യ് ​പ​ല്ല​വി​ ​എ​ത്തു​ന്നു.​ അടുത്ത മാസം സായ് പല്ലവി ജോയിൻ ചെയ്യും. പ്രഭാസും സായ് പല്ലവിയും ഒരുമിച്ചുള്ള കോമ്പിനേഷൻ സീൻ ഉൾപ്പെടെ ചിത്രീകരിക്കാനുണ്ട്. ​ആ​ദ്യ​ഭാ​ഗ​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​റോ​ക്സി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ദി​ഷ​ ​പ​ഠാ​നി​ ​വീ​ണ്ടും​ ​എ​ത്തു​ന്നു.

​സു​പ്രീം​ ​യാ​സ്കി​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ര​ണ്ടാം​ഭാ​ഗ​ത്തി​ലും​ ​പ്രേ​ക്ഷ​ക​രെ​ ​ഞെ​ട്ടി​ക്കാ​ൻ​ ​തന്നെയാണ് ക​മ​ൽ​ഹാ​സ​ൻ​ ഒരുങ്ങുന്നത്.​ ​മുനിയും യോദ്ധാവുമായ ദ്രോണാചാര്യരുടെ മകൻ അശ്വത്ഥാമാവായി ആദ്യ ഭാഗത്തിൽ അ​മി​താ​ഭ് ​ബ​ച്ച​ൻ തിളങ്ങിയിരുന്നു.​ ​ആ​ദ്യ​ഭാ​ഗ​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബു​ജി​ ​ആ​യി​ ​ കീ​ർ​ത്തി​ ​സു​രേ​ഷ് എത്തുന്നു.

എന്നാൽ ഇ​ക്കു​റി​യും​ ​സ​ർ​പ്രൈ​സ് ​കാ​സി​റ്റിം​ഗ് ​ഉ​ണ്ടാ​കും.​ വി​ജ​യ് ​ദേ​വ​രകൊ​ണ്ട,​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​തു​ട​ങ്ങി​യ​വ​ർ അതിഥി വേ​ഷത്തിൽ ​എ​ത്തി​യ​ ​ചി​ത്രം​ ​പു​രാ​ണ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ട് ​ഭാ​വി​യെ​ ​തു​റ​ന്നു​ ​കാ​ണി​ക്കു​ന്ന​ ​സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​എ​ന്ന​ ​വി​ശേ​ഷ​ണ​വും​ ​നേ​ടി.​ ​വൈ​ജ​യ​ന്തി​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സി.​ ​അ​ശ്വി​നി​ ​ദ​ത്താ​ണ് ​നി​ർ​മ്മാ​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEEPIKA PADUKONE, KALKI 2, LATESTNEWS, CINEMANEWS, PRABHAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY