
കോളേജ് എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പ്രണയ ചിത്രം 'പ്രേംപാറ്റ' നവംബർ 27ന് തിയേറ്ററിൽ. ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ് , വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങി ചിത്രത്തിലെ യുവനിരയെ അണിനിരത്തി പുറത്തിറങ്ങിയ റിലീസ് അനൗൺമെന്റ് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നാൽപ്പതിലധികം പുതുയുവമുഖങ്ങൾ പ്രേംപാറ്റയിലുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, ഇർഷാദ്, തെസ്നി ഖാൻ, അശ്വിൻ വിജയൻ, പി.പി.കുഞ്ഞികൃഷ്ണൻ, സനേഷ് ഗിന്നസ്, ഉണ്ണിരാജ, ബിപിൻ പെരുമ്പള്ളി, അനീഷ് നന്ദഗോപാൽ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ . കഥാകൃത്ത് ലിജീഷ് കുമാറാണ് തിരക്കഥയും സംഭാഷണവും.
സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം അങ്കിത് മേനോൻ ആണ്.ചിത്രത്തിന്റെ സഹനിർമ്മാതാവു കൂടിയാണ് അങ്കിത് മേനോൻ. വരികൾ സുഹൈൽ എം കോയയും മുത്തുവും ചേർന്നാണ്. ഛായാഗ്രഹണം രെണദിവെയും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസുംനിർവഹിക്കുന്നു. സ്റ്റണ്ട് - കലൈ കിംഗ്സൺ, പ്രൊഡക്ഷൻ ഡിസൈനർ - അനീസ് നാടോടി, കോസ്റ്റ്യൂം - സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഒമർ നവാസി. വിതരണം, സെൻട്രൽ പിക്ചേഴ്സ് റിലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |