കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ജയിലർ 2 എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഡ്യൂപ്പ് ആയത് താനാണെന്ന് വെളിപ്പെടുത്തിയ മിമിക്രി താരം ജോബി കൊടകരയ്ക്കെതിരെ വിമർശനവുമായി നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ആസാദ് കണ്ണാടിക്കൽ രംഗത്ത്. ലോകത്തെ ആദ്യത്തെ സംഭവമാണ് ഒരു താരത്തിന് ഡ്യൂപ്പ് ഇടുന്നത് എന്ന് കരുതി, സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുന്ന ഇതുപോലുള്ള ആൾക്കാരെ സിനിമാക്കാർ ഇനിമുതൽ അടുപ്പിക്കരുതെന്ന് ആസാദ് കണ്ണാടിക്കൽ ഫേസ്ബുക്കിൽ കുറിച്ചു.
'350 കോടി രൂപ മുടക്കിയ ഒരു സിനിമ റിലീസ് ചെയ്ത ദിവസം തന്നെ, ആ സിനിമയിൽ വേഷം ചെയ്ത മോഹൻലാലിന്റെ ഡ്യൂപ്പ് ഡ്രസ്സ് ഇട്ട ഈ വ്യക്തി ആ സിനിമയിൽ ഇല്ലാത്തതും ഉള്ളതുമായ വേഷത്തിൽ മോഹൻലാൽ ചെയ്ത വേഷത്തിന്റെ ഡ്യൂപ്പ് ചെയ്തത് ഞാൻ ആണെന്ന് അറിയിക്കാൻ വേണ്ടി ചെയ്തത് തെണ്ടിത്തരമാണ്. ജയിലർ 2 സിനിമയിൽ മോഹൻലാൽ അഭിനയിച്ച ഭാഗങ്ങൾ എല്ലാം ഡ്യൂപ്പ് ആണുള്ളത് എന്ന് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യാൻ കാരണം ഈ വ്യക്തിയാണ്. ഇയാൾക്ക് ചെയ്ത ജോലിക്ക് ശമ്പളം കൊടുത്തിട്ടുമുണ്ടാകും. അതും വാങ്ങി ഇതുപോലെയുള്ള മോശം കാര്യങ്ങൾ ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല'- ആസാദ് കുറിച്ചു.
ലോകത്തെ ആദ്യത്തെ സംഭവമാണ് ഒരു താരത്തിന് ഡ്യൂപ്പ് ഇടുന്നത് എന്ന് കരുതി, സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സോഷ്യൽ മീഡിയയിൽ ഫേട്ടോ ഇട്ട ഇതുപോലെ ഉള്ള ആൾക്കാരെ ഒന്നും സിനിമാക്കാർ ഇനി മുതൽ അടുപ്പിക്കരുത്, ഒരോ സിനിമയിലും സൂപ്പർ താരങ്ങൾക്ക് ലോങ്ങ് ഷോട്ടിൽ മുഖം മനസ്സിലാകാതെ വരുന്ന ഷോട്ടുകളിൽ അവരുടെ അതേ രൂപത്തിൽ ഉള്ളവരെ വിളിച്ച് ചെയ്യിക്കുന്നതാണ് അതിന് വേണ്ടി ഒരേ പോലെയുള്ള രണ്ട് ഡ്രസ്സ് സ്ഥിരമായി ഉണ്ടാവുന്നതാണ് അതിൽ ഒന്ന് ഡ്യൂപ്പിന് കൊടുക്കാറുമുണ്ട് അത് ചെയ്യുന്നവർക്ക് 2000 രൂപ മുതൽ 10000 രൂപ വരെ ശമ്പളവും കൊടുക്കാറുണ്ട്.
എന്നാൽ 350 കോടി രൂപ മുടക്കി ഇറങ്ങിയ ഒരു സിനിമ റിലീസ് ചെയ്ത ദിവസം തന്നെ ആ സിനിമയിൽ വേഷം ചെയ്ത മോഹൻലാലിന്റെ ഡ്യൂപ്പ് ഡ്രസ്സ് ഇട്ട ഈ വ്യക്തി ആ സിനിമയിൽ ഇല്ലാത്തതും ഉള്ളതുമായ വേഷത്തിൽ മോഹൻലാൽ ചെയ്ത വേഷത്തിന്റെ ഡ്യൂപ്പ് ചെയ്തത് ഞാൻ ആണെന്ന് അറിയിക്കാൻ വേണ്ടി ചെയ്തത് തെണ്ടിത്തരമാണ്, ഒരു സിനിമയിൽ ഒരാളെ അഭിനയിക്കാൻ വിളിക്കുമ്പോൾ ആ താരം പറയുന്ന പണം എത്രയണോ അത് വാങ്ങിയിട്ടാണ് അവർ അഭിനയിക്കുന്നത് ആ സിനിമയിൽ അഭിനയിച്ച് അവർ ഡബ്ബ് ചെയ്ത് പോയി കഴിഞ്ഞാൽ ആ സിനിമയിൽ ഏതൊക്കെ സീൻ വേണം ഏതൊക്കെ സീൻ വേണ്ട എന്ന് തീരുമാനിക്കുന്നത് ആ സിനിമയുടെ സംവിധായകനും എഡിറ്ററുമാണ് അവർക്ക് ആ സിനിമയിൽ ആവശ്യമില്ല എന്ന് തോന്നുന്ന ഏത് സീനും കട്ട് ചെയ്ത് ഒഴിവാക്കാൻ ഉള്ള പൂർണ്ണ സ്വാതന്ത്രം അവർക്ക് ഉണ്ട്.
അങ്ങിനെ കട്ട് ചെയ്ത് പോയതിൽ മോഹൻലാലിനെയും സംവിധായകനെയും കുറ്റം പറയാൻ പാടില്ല അതൊക്കെ സർവ്വ സാധാരണമാണ്
എന്നാൽ ജയിലർ 2 സിനിമയിൽ മോഹൻലാൽ അഭിനയിച്ച ഭാഗങ്ങൾ എല്ലാം ഡ്യൂപ്പ് ആണ് ഉള്ളത് എന്ന് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യാൻ കാരണം ഈ വ്യക്തിയാണ് ഇയാൾക്ക് ചെയ്ത ജോലിക്ക് ശമ്പളം കൊടുത്തിട്ടുമുണ്ടാകും അതും വാങ്ങി ഇതുപോലെയുള്ള മോശം കാര്യങ്ങൾ ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. രജനി കാന്തിന്റെ മുഖം കാണുന്ന ഷോട്ടിൽ മാത്രമേ അദ്ദേഹം നിൽക്കാറൊള്ളൂ ബാക്കി എല്ലാം ഡ്യൂപ്പിനെ വെച്ചാണ് ഷൂട്ട് ചെയ്തത് എന്ത് കൊണ്ടാണ് രജനികാന്തിന്റെ ഡ്യൂപ്പ് ഇതേപോലെയുള്ള തെണ്ടിത്തരം ചെയ്യാത്തത് എന്തുകൊണ്ടാണ് അതാണ് ഉണ്ട ചോറിന് കാണിക്കേണ്ട മര്യാദ, ഒരു സിനിമയിൽ ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട് അത് വലിയ സംഭവം ഒന്നുമല്ല എല്ലാ ലെക്കേഷനിലും ഉള്ള കാര്യമാണ് അതിന്റെ ഒരു ഫേട്ടോ കൂടെ വെക്കുന്നുണ്ട്
ആസാദ് കണ്ണാടിക്കൽ
പ്രൊഡക്ഷൻ കൺട്രോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |