
ആര്യ, അട്ടകത്തി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രമായി പാ രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന വേട്ടുവം എന്ന ചിത്രത്തിൽ അതിഥി താരമായി ശ്രുതി ഹാസൻ എത്തുന്നു. ചിത്രത്തിലെ നിർണായകമായ ക്യാമിയോയാണ് ശ്രുതിയുടേത്. ഇതാദ്യമായാണ് പാ രഞ്ജിത്ത് ചിത്രത്തിൽ ശ്രുതി ഹാസൻ ഭാഗമാകുന്നത്.
അശോക് സെൽവൻ, ശോഭിത ധുലിപാല വി.ആർ. ദിനേശ്, കലൈയരസൻ, ഷബീർ കല്ലറയ്ക്കൽ, ഗിം ഗോപി, ഗുരു സോമസുന്ദരം, ഹരീഷ് ഉത്തമൻ, മനിഷ, നിമ്മി എന്നിവരാണ് മറ്റു താരങ്ങൾ. വേട്ടുവം എന്ന ആയോധനകലയിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. പാരാഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസാണ് നിർമ്മാണം.
ജി.വി. പ്രകാശ് കുമാർ ആണ് സംഗീതം. ഛായാഗ്രഹണം രൂപേഷ് ഷാജ്. പൊന്നിയിൻ ശെൽവനിലൂടെയാണ് ശോഭിതയുടെ തമിഴ് അരങ്ങേറ്റം. ശോഭിത അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രം ആണ് വേട്ടുവം. ചിത്രത്തിൽ ആര്യ പ്രതിനായകനായാണ് എത്തുന്നത്. അതേസമയം പാ രഞ്ജിത്തിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ അട്ടകത്തിലൂടെയാണ് ദിനേശ് ശ്രദ്ധേയനാകുന്നത്.
സാർപട്ട പരമ്പരൈയ്ക്കുശേഷം ആര്യയും പാ രഞ്ജിത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് വേട്ടുവം. മികച്ച നിരൂപക പ്രശംസ നേടിയ സാർപട്ട പരമ്പരൈ ലോക്ഡൗണിൽ ആമസോൺ പ്രൈം വീഡിയോയിൽ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |