SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.57 AM IST

പേര് നിർദ്ദേശിക്കണമെന്ന് കേന്ദ്രമന്ത്രി, വേദി കേരളമാകാമെന്ന് മമ്മൂട്ടി

1

കേവഡിയ(ഗുജറാത്ത്): അടുത്തവർഷത്തെ ദേശീയ അവാർഡ് കേരളത്തിൽ നടത്തണമെന്ന് മമ്മൂട്ടി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിനോടു പറഞ്ഞു. മികച്ച നടനുള്ള ദേശീയപുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും സ്വീകരിച്ച ശേഷം വേദിയിൽ നടന്നുനീങ്ങിയ മമ്മൂട്ടിയെ അഭിനന്ദിച്ച് അശ്വനി വൈഷ്ണവ് ഹസ്തദാനം നൽകിയപ്പോഴാണ് മമ്മൂട്ടി നിർദ്ദേശം മുന്നോട്ടു വച്ചത്. ചിരിച്ചതല്ലാതെ കേന്ദ്രമന്ത്രി മറുപടിയൊന്നും പറഞ്ഞില്ല. ദേശീയ ചലച്ചിത്ര അവാർഡ് വിതരണം ഒരു കോൺഫറൻസ് ഹാളിന് അപ്പുറത്തേക്ക് കൊണ്ടുപോയി ജനങ്ങളിലേക്ക് അടുപ്പിക്കുന്നതോടൊപ്പം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് കേന്ദ്രനയമെന്ന് അശ്വനിവൈഷ്ണവ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. സിനിമയും ടൂറിസവും ഒരുമിച്ച് കൊണ്ടുവരുമ്പോൾ രണ്ട് ഗുണങ്ങളുണ്ട്. ടൂറിസ്റ്റ് കേന്ദ്രത്തിന് ഗുണം ലഭിക്കും. അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളെയും അടുത്ത ചലച്ചിത്ര അവാർഡിന് ആതിഥേയത്വം വഹിക്കാൻ നി‌ർദ്ദേശിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെയായിരുന്നു മമ്മൂട്ടിയുടെ നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY