
രശ്മിക മന്ദാന നായികയായി നവാഗതനായ രവിന്ദ്ര പുലൈ സംവിധാനം ചെയ്യുന്ന മൈസ ടീസർ പുറത്തിറങ്ങി. ഇതുവരെ കാണാത്ത വേഷത്തിൽ ആണ് രശ്മിക. പവർ പാക്ക്‌ഡ് ത്രില്ലറിൽ ഗോത്ര വിഭാഗത്തിൽപ്പെട്ട സ്‌ത്രീയുടെ വേഷം ആണ് രശ്‌മികയ്ക്ക്. അണ്ടർ വാട്ടർ ആക്‌ഷൻ സീക്വൻസുകളും നിരവധി ത്രില്ലിംഗ് നിമിഷങ്ങളും ടീസറിലുണ്ട്. ജെക്സ് ബിജോയ്‌യുടെ ഈണം ടീസറിൽ കത്തിക്കയറുന്നു.
ഈശ്വരി റാവു, രാഹുൽ രവീന്ദ്രൻ, സമുദ്രക്കനി, റാവു രമേഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അൺഫോർമുല ഫിലിംസിന്റെ ബാനറിൽ അജയ് സായിപുറെഡ്ഡി, അനിൽ സായപുറെഡ്ഡി, വീരസായി എന്നിവർ ചേർന്നാണ് നിർമ്മാണം. ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണം നിർവഹിക്കുന്നു. നവംബർ 27ന് റിലീസ് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |