
താരങ്ങളായ മനോജ് .കെ.ജയന്റെയും ഉർവശിയുടെയും മകൾ തേജ ലഷ്മി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് പ്രിയതമൻ എന്ന് പേരിട്ടു. ശ്രീനാഥ് ഭാസി നായകനാവുന്ന ചിത്രം റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയായ ബുള്ളി എന്ന കന്നട ചിത്രത്തിലൂടെയാണ് തേജ ലഷ്മിയുടെ സിനിമാ അരങ്ങേറ്റം. അനുഭ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവശിയും പ്രധാന വേഷം അവതരിപ്പിക്കുന്നു.
നാളെ നീണ്ടകരയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഒരമ്മയുടെയും മകന്റെയും ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതിനെ തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളാണ് അത്യന്തം നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ശാന്തി കൃഷ്‌ണ, സുധീർ കരമന , പത്മരാജ് രതീഷ്, ഇർഷാദ്,രഘുനാഥ് പലേരി സുനിൽ സുഖദ,,പി.പി. കുഞ്ഞി കൃഷ്ണൻ ,സിനു സൈനുദ്ദീൻ, ദിനേശ് പണിക്കർ, മഞ്ജു പത്രോസ്, സൂര്യ ദാസ് , മീരാ നായർ, കുടശ്ശനാട് കനകം, രാമു മംഗലപ്പിള്ളി, അഭിലാഷ്, കൈഫ്, സുബിൻ, ജോസ് പേരൂർക്കട എന്നിവരാണ് മറ്റ് താരങ്ങൾ.രചന കൃഷ്ണ പൂജപ്പുര, കഥ- സനു ഭാസ്‌കർ, ഛായാഗ്രഹണം. പ്രദീപ് നായർ,ഗാനങ്ങൾ റഫീഖ് അഹമ്മദ്, മനു മഞ്ജിത്ത്. സംഗീതം - രമേഷ് നാരായൺ, ബിജിബാൽ, റോണി റാഫേൽ ,കോസ്റ്റ്യൂം , ഇന്ദൻസ് ജയൻ . പ്രൊഡക്ഷൻ കൺട്രോളർ - ഹരിവെഞ്ഞാറമൂട്.പി.ആർ.ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |