SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.55 AM IST

50-ാം സിനിമയിൽ ഉണ്ണി മുകുന്ദൻ സംവിധായകൻ

sss

സംവിധായകനായി അരങ്ങേറാൻ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രത്തിൽ നായകനും ഉണ്ണി മുകുന്ദൻ ആണ്. ഉണ്ണി മുകുന്ദൻ ആദ്യമായി രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ്. ദേശീയ പുരസ്കാര ജേതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദന്റെ ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്ന ചിത്രത്തിൽ വൻ താരനിരയുണ്ട്. 'മാർക്കോ'യ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത. ഉണ്ണി മുകുന്ദന്റെ കരിയറിലെ 50-ാമത് ചിത്രമാണിത്.

ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനികളിലൊന്നാണ് പനോരമ സ്റ്റുഡിയോസ്,. ദേശീയ പുരസ്കാരം നേടിയ 'മേപ്പടിയാൻ' എന്ന ചിത്രത്തിലൂടെ നിർമ്മാണ രംഗത്ത് ശക്തമായ സാന്നിധ്യമറിയിച്ച ഉണ്ണി മുകുന്ദൻ ഫിലിംസും പനോരമ സ്റ്റുഡിയോസും കൈകോർക്കുന്നത് ഇന്ത്യൻ സിനിമാ ലോകത്ത് വലിയ പ്രതീക്ഷ നൽകുന്നു. " 50-ാമത് ചിത്രം എനിക്ക് വളരെ സവിശേഷമായ ഒന്നാണ്. രചയിതാവിന്റെയും സംവിധായകന്റെയും കുപ്പായമണിയുന്നത് അതിന് കൂടുതൽ അർത്ഥം നൽകുന്നു. സ്വന്തം ശൈലിയിൽ കഥകൾ പറയണമെന്നത് വലിയ ആഗ്രഹമായിരുന്നു. പനോരമ സ്റ്റുഡിയോസിന്‍റെയും വലിയ പരിചയസമ്പത്തും അനുഭവസമ്പത്തും വലിയ കരുത്ത പകരും എന്നാണ് പ്രതീക്ഷ. ഉണ്ണി മുകുന്ദന്റെ വാക്കുകൾ. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNNI MUKUNDAN, CINEMANES, DEBUT FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY