SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.55 AM IST

ജ​യി​ല​ർ​ 2 ലോകത്ത് കാ​ഞ്ച​ന​യാ​യി​ വി​ദ്യ​ ​ബാ​ല​ൻ

sss

ര​ജ​നി​കാ​ന്ത് ​നാ​യ​ക​നാ​കു​ന്ന​ ​ജ​യി​ല​ർ​ 2​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ബോ​ളി​വു​ഡ് ​താ​രം​ ​വി​ദ്യ​ ​ബാ​ല​ന്റെ​ ​ലു​ക്ക് ​പു​റ​ത്ത്.​ ​ ചു​ണ്ടി​ൽ​ ​എ​രി​യു​ന്ന​ ​സി​ഗ​ര​റ്റും​ ​ഷോ​ർ​ട്ട് ​മു​ടി​യും​ ​ബാ​ക്‌​ലെ​സ് ​ബ്ളൗ​സു​മാ​യാ​ണ് ​വി​ദ്യ​ ​ബാ​ല​ന്റെ​ ​കാ​ഞ്ച​ന​യു​ടെ​ ​എ​ൻ​ട്രി.​ ​ജ​യി​ല​ർ​ 2​ ​ലോ​ക​ത്തു​നി​ന്ന് ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ക​ഥാ​പാ​ത്രം​ ​ആ​ണ് ​വി​ദ്യ​ ​ബാ​ല​ന്റേ​ത്.​
സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​എ​സ്.​ജെ.​ ​സൂ​ര്യ​ ​എ​ന്നി​വ​രു​ടെ​ ​ലു​ക്ക് ​പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.​ ​നെ​ൽ​സ​ൺ​ ​ദി​ലീ​പ്‌​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജ​യി​ല​ർ​ 2​വി​ൽ​ ​നി​ർ​ണാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​ആ​ണ് ​വി​ദ്യ​ ​ബാ​ല​ൻ​ ​എ​ത്തു​ന്ന​ത്.​ 2019​ൽ​ ​അ​ജി​ത് ​ചി​ത്രം​ ​നേ​ർ​കൊ​ണ്ട​ ​പാ​ർ​വൈ​യി​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​വി​ദ്യ​ ​ബാ​ല​ൻ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.​ ​ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ളാ​യ​ ​മി​ഥു​ൻ​ ​ച​ക്ര​വ​ർ​ത്തി,​ ​ഹൃ​ത്വി​ക് ​റോ​ഷ​ൻ​ ​എ​ന്നി​വ​രും​ ​ജ​യി​ല​ർ 2വിൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDYA BALAN, LATESTNEWS, JAILER 2, RAJANIKANTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY